വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ ദിനം ആചരിച്ചു”സെപ്തംബർ -8 ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് വേങ്ങര ബ്ലോക്ക് സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ പതാക ഉയർത്തൽ , മുൻകാല സാക്ഷരത പ്രവർത്തകനെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.

ചടങ്ങിൽ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹിജാബി അദ്ധ്യക്ഷ്യം വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെൻസീറ ടീച്ചർ പതാക ഉയർത്തി മുൻകാല സാക്ഷരതാ പ്രവർത്തകനും തുല്യത അധ്യാപകനുമായ ഇ കെ സുബൈർ മാസ്റ്ററെ ആദരിച്ചു. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുന്നുമ്മൽ സഫിയ,ബ്ലോക്ക് മെമ്പർ പറങ്ങോടത്ത അസീസ് ,ബ്ലോക്ക് ബി ഡി ഒ അനീഷ് സാർ , നോഡൽ പ്രേരക് ആബിദ പി, പ്രേരക് മാരായ ശ്രീദേവി പി ടി, മുനീറ സി,,അബു ഹാജി എന്നിവർ സംസാരിച്ചു.

സാക്ഷരത ദിനത്തെ കുറിച്ച് തുല്യത അദ്ധ്യാപകനായ സുരേഷ് കുമാർ കെ പി ക്ലാസ്സ് എടുത്തു.സാക്ഷരത പഠിതാകൾക്ക് ക്വിസ്സ് മത്സരം നടത്തി റിസ്വാന പാർവിൻ, അബ്ദുൽ മജീദ് യു എം,ഷീബ എ കെ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി വിജയികൾക്ക് ബ്ലോക്ക് പ്രസിഡന്റ് സമ്മാനദാനവും നടത്തി.
No Comment.