Skip to content

chithrodayamflashnews.com

Asnap 1409

ഭാര്യയെ തീകൊളുത്തി കൊന്ന് ഭർത്താവ്; പിന്നാലെ ജീവനൊടുക്കി

കൊല്ലം  കൊല്ലം പാരിപ്പള്ളിയിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കർണാടക കുടക് സ്വദേശികളായ നാദിറയും ഭർത്താവ് റഹീമുമാണ് കൊല്ലപ്പെട്ടത്. നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രഥാമിക വിവരം.

അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയാണ് നാദിറ. ഓട്ടോ ഡ്രൈവറായ റഹീം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. അക്ഷയ കേന്ദ്രത്തിൽ ജോലിക്കെത്തിയപ്പോഴാണ് അതിനുള്ളിൽ വച്ച് നാദിറയെ റഹീം തീകൊളുത്തിയത്. തുടർന്ന് സ്വയം കഴുത്തറുത്ത റഹീം അടുത്തുള്ള കിണറ്റിലേയ്ക്ക് ചാടുകയായിരുന്നു.

ഫയർഫോഴ്സ് എത്തിയാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് സംഭവസഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6