Skip to content

chithrodayamflashnews.com

Asnap 1409

സാറിത്‌ കാണുന്നുണ്ടോ ?” അപകടത്തിൽ മരണപ്പെട്ട തന്റെ പരിശീലകൻ അജ്മൽ മാഷിന് കണ്ണുനീരോടെ മത്സര വിജയം സമർപ്പിച്ച് അഞ്ജലി.

ചേളാരി : തേഞ്ഞിപ്പലത്ത് നടക്കുന്ന മലപ്പുറം ജില്ലാ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 18 വിഭാഗം പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ ആര്‍.എം.എച്ച്.എസ്.എസ്. മേലാറ്റൂരിന്റെ കെ. അഞ്ജലി.തന്റെ പ്രിയ പരിശീലകൻ അകാലത്തിൽ വിടപറഞ്ഞ അജ്മലിന്റെ പേരുവിളിച്ചു കരഞ്ഞു കൊണ്ട് മത്സരം ഫിനിഷ് ചെയ്തത് സന്തോഷത്തോടൊപ്പം സങ്കട കാഴ്ച്ചയായി. കഴിഞ്ഞ ദിവസം തേഞ്ഞിപ്പലത്ത് നടന്ന മത്സരത്തിൽ അഞ്ജലി കരഞ്ഞുകൊണ്ടാണ് മത്സരം ഫിനിഷ് ചെയ്തത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രമുഖരടക്കം നിരവധിയാളുകളാണ് പങ്ക് വെക്കുന്നത് മാസങ്ങൾക്ക് മുൻപ് അങ്ങാടിപ്പുറത്തുണ്ടായ അപകടത്തിലാണ് അജ്മൽ കരിഞ്ചാപ്പാടി എന്ന കായിക പരിശീലനദ്ധ്യാപകൻ മരിച്ചത്. ജില്ലയുടെ കായിക ഭൂപടത്തിലേക്ക് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത കർമോൽസുകനായ കായികപരിശീലകനായിരുന്നു അജ്മൽ. മേലാറ്റൂർ ആർഎംഎച്ച് സ്കൂൾ അധ്യാപകനായിരിക്കെയായിരുന്നു ഈ കഴിഞ്ഞ ജൂൺ 8 ന് .അങ്ങാടിപ്പുറത്ത് വെച്ച് ട്രെയിൻ തട്ടി അദ്ദേഹം മരണപ്പെട്ടത് കരിഞ്ചാപ്പാടിയിലെ സ്പർശം കൂട്ടായ്മ ഡയറക്ടറും സാമൂഹ്യ പ്രവർത്തകനുമായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6