Skip to content

chithrodayamflashnews.com

October 23, 2026 12:57 pm
കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി. ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 23, വെള്ളിയാഴ്ച) കണ്ണീരിനെ കനലാക്കി കശ്മീർ അതിർത്തി കാത്ത മലയാളി പെൺകരുത്ത്: ആതിര കെ. പിള്ളയുടെ ജീവിതകഥ

വികസിത ഇന്ത്യയുടെ പ്രതീകം, രാജ്യത്ത് എല്ലായിടത്തേക്കും എത്തും: വന്ദേ ഭാരതിന് പച്ചക്കൊടി വീശി പ്രധാനമന്ത്രി

പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ തന്റെ സർക്കാർ പൂർത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീ സംവരണം അടക്കം ഭരണ നേട്ടങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് ഒൻപത് പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈനായാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്.

പുതിയ ഭാരതത്തിന്റെ പ്രതീക്ഷയുടെ പ്രതീകമാണ് വന്ദേ ഭാരതെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഒരു കോടിയിൽ അധികം യാത്രക്കാർ വന്ദേ ഭാരത് ട്രെയിനുകളിൽ രാജ്യത്ത് യാത്ര ചെയ്തു. രാജ്യത്ത് എല്ലാ ഇടത്തേയ്ക്കും വന്ദേ ഭാരത് സർവീസുകൾ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പുതിയ വന്ദേ ഭാരതും പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നുണ്ട്. ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായി രാവിലെ കാസർകോട് നിന്ന് പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന പുതിയ വന്ദേ ഭാരത് വൈകിട്ട് ഇവിടെ നിന്ന് പുറപ്പെട്ട് രാത്രിയോടെ കാസർകോടെത്തുന്ന നിലയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.

കാസർകോട് – തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിൻ രാവിലെ 7 മണിക്കാണ് യാത്ര പുറപ്പെടുക. 7.55ന് ട്രെയിൻ കണ്ണൂരെത്തും. ചെയർകാറിന് 445 രൂപയു എക്സിക്യൂട്ടീവ് ചെയർകാറിന് 840 രൂപയുമാണ് കണ്ണൂർ വരെയുള്ള ടിക്കറ്റ് നിരക്ക്. 8.57നാണ് ട്രെയിൻ കോഴിക്കോടെത്തുക. തിരൂരിൽ 9.22ന് ട്രെയിൻ ഓടിയെത്തും. 9.58ന് ട്രെയിൻ ഷൊർണൂരെത്തും. 10.38 നാണ് ട്രെയിൻ തൃശ്ശൂരെത്തുക. എറണാകുളത്ത് 11.45ന് ട്രെയിനെത്തും. ഉച്ചയ്ക്ക് 12.32നാണ് ആലപ്പുഴയിൽ എത്തുക. 1.40ന് ട്രെയിൻ കൊല്ലത്തും 3.05 ന് ട്രെയിൻ തിരുവനന്തപുരത്തും എത്തും. 1555രൂപയാണ് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ചെയർകാർ നിരക്ക്. എക്സിക്യൂട്ടീവ് ചെയർകാ‌റിൽ 2835 രൂപയാകും ടിക്കറ്റ് നിരക്ക്. 8 മണിക്കൂറും 5 മിനുട്ടുമാണ് കാസർകോട് നിന്ന് തിരുവനന്തപുരത്ത് എത്താൻ എടുക്കുന്ന സമയം. തിരിച്ച് വൈകീട്ട് 4.05ന് ട്രെയിൻ കാസർകോടേക്ക് പുറപ്പെടും. എറണാകുളത്ത് 6.35ന് വന്ദേ ഭാരത് എത്തും. 8.52ന് തിരൂരിലെത്തും. 9.23ന് ട്രെയിൻ കോഴിക്കോടെത്തും.10.24ന് കണ്ണൂരിലും 11.58ന് കാസർകോടും എത്തിച്ചേരും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6