Skip to content

chithrodayamflashnews.com

November 29, 2026 11:34 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ശബരിമലയിൽ ഭക്ത ജനത്തിരക്ക്

ശബരിമല : മകരവിളക്ക് ഉത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. ബുധനാഴ്ച രാവിലെ നടപ്പന്തലിലും പതിനെട്ടാംപടിക്ക് സമീപവും ഫ്ലൈഓവറിലും മാളികപ്പുറത്തും ഭസ്മക്കുളത്തിന് സമീപവുമെല്ലാം ഭക്തർ നിറഞ്ഞു. അപ്പം-അരവണ കൗണ്ടറുകൾക്ക് മുന്നിലും വരി നീണ്ടു. ദർശനം കഴിഞ്ഞവർ സന്നിധാനത്ത് അധികനേരം തങ്ങാതെ പമ്പയിലേക്ക് മടങ്ങണമെന്ന അറിയിപ്പ് വിവിധ ഭാഷകളിൽ പലതവണ നൽകിയിട്ടും ഫലമുണ്ടായില്ല. കൂട്ടംതെറ്റിപ്പോകുന്നവരുടെ എണ്ണവും വളരെ കൂടി.

വാവരുനടയ്ക്ക് മുന്നിലും പുല്ലുമേട് പാതയിലുമെല്ലാം ഭക്തർ നിറഞ്ഞതോടെ, ദർശനം കഴിഞ്ഞവരെ നടപ്പന്തൽ വഴി മടങ്ങാൻ അനുവദിച്ചില്ല. ഫ്ലൈഓവർ വഴി കടന്നുപോകാൻ നിർദേശം നൽകിയിട്ടും പലരും കൊപ്രാക്കളത്തിനരികിലൂടെ വീണ്ടും നടപ്പന്തലിലെത്തിയത് തിരക്ക് കൂട്ടി. സന്നിധാനം ആശുപത്രിക്കുമുന്നിലും ഭക്തർ നിറഞ്ഞു. അടുത്ത ദിവസങ്ങളിലെല്ലാം വെർച്വൽ ക്യൂ ബുക്കിങ് പൂർണമാണ്. മകരവിളക്ക് കഴിഞ്ഞുള്ള ദിവസങ്ങളിലാണ് ബുക്കിങ്ങിൽ കുറവുള്ളത്. നടയടയ്ക്കുന്ന 19-നാണ് ഏറ്റവും കുറച്ചുപേർ ബുക്ക് ചെയ്തിട്ടുള്ളത്.

മകരവിളക്കുവരെ ദിവസവും ഒരുലക്ഷത്തോളം പേർ ദർശനത്തിനെത്തുമെന്നാണ് ദേവസ്വം ബോർഡ് അധികൃതർ കണക്കാക്കുന്നത്.

സ്‌പോട്ട് ബുക്കിങ് വഴി പതിനായിരത്തിലേറെപ്പേർ ദർശനത്തിന് എത്തുന്നുണ്ട്. പുല്ലുമേട് വഴി 1400 മുതൽ രണ്ടായിരംവരെ തീർഥാടകർ വരുന്നുണ്ട്. സന്നിധാനത്ത് മണിക്കൂറിൽ 4500 പേരെവരെ പതിനെട്ടാംപടി കയറ്റിവിടുന്നുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6