Skip to content

chithrodayamflashnews.com

November 29, 2026 2:38 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ആടുജീവിതങ്ങള്‍ അവസാനിക്കുന്നില്ല.

ദമ്മാം: മരുഭൂമിയില്‍നിന്ന് ഒരാള്‍കൂടി രക്ഷപ്പെട്ടു. വേറെ ജോലിയെന്നു പറഞ്ഞ് റിക്രൂട്ട് ചെയ്ത് സൗദിയിലെ മരുഭൂമിയില്‍ ആടു മേയ്ക്കാൻ എത്തിച്ച്‌ ദുരിതത്തിലായ ഇന്ത്യക്കാരനെ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.ഉത്തര്‍പ്രദേശ് സ്വദേശി ചന്ദ്രപാല്‍ ആണ് മരുഭൂമിയില്‍ ഒറ്റപ്പെട്ട് ഒടുവില്‍ മരണമുനമ്ബില്‍നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. രണ്ടുവര്‍ഷം മുമ്ബാണ് ഏജന്‍റിന്‍റെ ചതിയില്‍പ്പെട്ട് ദുരിതത്തിലേക്ക് വിമാനം കയറിയത്. സൗദി കിഴക്കൻ പ്രവിശ്യയിലെ അല്‍ അഹ്സയില്‍നിന്നും 100 കിലോമീറ്റര്‍ അകലെ ഒരു ഉള്‍നാട്ടിലെ മരുഭൂമിയിലായിരുന്നു തൊഴിലുടമ ഇയാളെ ആട്ടിടയ ജോലിക്ക് എത്തിച്ചത്. ജീവിത പ്രാരബ്ധങ്ങളുടെ നടുക്കടലില്‍നിന്ന് ഗള്‍ഫിലെത്തിയ ചന്ദ്രപാലിന് ഈ ദുരിതകാലം അനുഭവിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. കഷ്ടപ്പാട് സഹിച്ച്‌ ജോലിയില്‍ തുടരുന്നതിനിടയില്‍ അഞ്ചുമാസം മുമ്ബ് സ്പോണ്‍സറെത്തി അവിടെയുണ്ടായിരുന്ന മുഴുവൻ ആടുകളെയും മറ്റൊരാള്‍ക്ക് വില്‍പന നടത്തി. അതോടെ കൂടൊഴിഞ്ഞെങ്കിലും ചന്ദ്രപാലിനെ മാത്രം അവിടെയാക്കി, താൻ പിന്നീട് വന്ന് കൂട്ടിക്കൊണ്ടു പോകാമെന്ന് വാക്ക് നല്‍കി സ്പോണ്‍സര്‍ പോയി. എന്നാല്‍, അയാള്‍ മടങ്ങിവന്നില്ല. അഞ്ചുമാസമായി തുടര്‍ന്ന കാത്തിരിപ്പ് വിഫലമായി. ഭക്ഷണമോ വെള്ളമോ ഇല്ലാതെ കൊടിയ യാതനയാണ് അനുഭവിച്ചത്
ഇനി സ്പോണ്‍സറെ കാത്തിരുന്നിട്ട് കാര്യമില്ലെന്നു മനസ്സിലായപ്പോള്‍ അവിടെ നിന്നിറങ്ങി റോഡ് ലക്ഷ്യമാക്കി നടന്നു. ഒടുവില്‍ ചന്ദ്രപാല്‍ സല്‍വ ഹുഫൂഫിലുള്ള ഒരു പെട്രോള്‍ പമ്ബില്‍ എത്തി. അവിടെനിന്ന് ഒരു ട്രക്ക് ഡ്രൈവറുടെ കാരുണ്യത്താല്‍ സല്‍മാനിയ എന്ന സ്ഥലത്തെത്തി. അപ്പോഴേക്കും ആകെ തളര്‍ന്ന് അവശനായിപ്പോയിരുന്നു. അവിടെയുള്ളവര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് നവോദയ കലാസാംസ്കാരിക വേദി പ്രവര്‍ത്തകൻ ചന്ദ്രബാബു കടയ്ക്കല്‍ സഹപ്രവര്‍ത്തകരെയും കൂട്ടി സഹായിക്കാനെത്തി. ഏരിയ കമ്മിറ്റിയംഗങ്ങളായ ഷൈജൻ, സലിം, ഷാജഹാൻ എന്നിവര്‍ ചേര്‍ന്ന് താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ ചെയ്തു. നാടുകടത്തല്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് ചന്ദ്രബാബു കടയ്ക്കല്‍ യാത്രരേഖകള്‍ ശരിയാക്കി. അല്‍അഹ്സയിലെ ഷിഫ മെഡിക്സ് ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനം വിമാന ടിക്കറ്റ് സൗജന്യമായി നല്‍കാൻ തയാറായി. മാര്‍ക്കറ്റിങ് ഹെഡ് അനസും സഹപ്രവര്‍ത്തകരായ മുരുകൻ, ഷമീര്‍ എന്നിവരും ചേര്‍ന്ന് ടിക്കറ്റ് ചന്ദ്രപാലിനു കൈമാറി. നവോദയ പ്രവര്‍ത്തകര്‍ വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും നല്‍കി യാത്രയയപ്പ് നല്‍കി. മരുഭൂമിയില്‍ ഒടുങ്ങുമായിരുന്ന തന്നെ രക്ഷപ്പെടുത്തിയ എല്ലാവരോടും നന്ദിപറഞ്ഞ് അയാള്‍ നാട്ടിലേക്ക് വിമാനം കയറി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6