Skip to content

chithrodayamflashnews.com

October 22, 2026 1:02 pm

മാതാപിതാക്കളെ സംരക്ഷിച്ചില്ല; 11 മക്കളുടെ വസ്തു തിരികെ കൊടുക്കാൻ ഉത്തരവ്

പാലാ :മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളില്‍നിന്ന് വസ്തുവിന്റെ ആധാരം തിരികെ എഴുതിവാങ്ങാൻ ഉത്തരവ്.

11 വ്യക്തികളില്‍ നിന്നും സ്വത്ത് തിരിച്ചെടുക്കാനാണ് ഉത്തരവ്. മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും സംരക്ഷണത്തിനുള്ള മെയിന്റനൻസ് ട്രിബ്യൂണല്‍ പ്രിസൈഡിങ് ഓഫീസറും പാലാ ആര്‍.ഡി.ഒ.യുമായ പി.ജി. രാജേന്ദ്രബാബുവാണ് ഉത്തരവിട്ടത്. പാലാ മെയിന്റനൻസ് ട്രിബ്യൂണലിന്റെയും സാമൂഹിക നീതിവകുപ്പിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന അദാലത്തിലായിരുന്നു ഇത്.

ലഭിച്ച 20 പരാതികളില്‍ 11 എണ്ണത്തിലാണ് മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമപ്രകാരം ആര്‍.ഡി.ഒ. ഉത്തരവ് പുറപ്പെടുവിച്ചത്. ബാക്കിയുള്ള ഒൻപത് പരാതികളില്‍ പരിഹാരം കാണാനുള്ള നടപടികളും ആരംഭിച്ചു. ഇതിനായി നിയോഗിച്ച കണ്‍സിലിയേഷൻ പാനല്‍ അംഗങ്ങളായ കെ.എസ്. ഗോപിനാഥൻ നായര്‍, സിറിയക് ബെന്നി, എസ്.സദാശിവൻ പിള്ള എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6