Skip to content

chithrodayamflashnews.com

Asnap 1409

മരിക്കാത്ത ഓർമ്മകൾ

നിറമുള്ള ചിത്രങ്ങളായി
നിലാവിൽ വന്നുദിക്കുന്ന
നിശബ്ദ ശില്പങ്ങളേ
നിങ്ങളാണെൻ ഓർമ്മകൾ.
കിനാവിന്റെ കിന്നരതന്തികൾ
കിതാബിലൊളിപ്പിച്ച മൈൽപ്പീലി പോലെ
കിന്നരിച്ചോമനിക്കാൻ
കാത്തുവെച്ചു ഞാൻ എന്നോർമ്മകളേ …
നഷ്ടങ്ങളുടെ പടിവാതിൽ
നൊമ്പരപ്പെടുത്തി തുറന്നു വന്നു
നീർമിഴികളണിയിച്ചയനുഭവങ്ങൾ
നിമിഷാർദ്രം ഓർമ്മയുടെ ഖബറിലടക്കി ഞാൻ.
മായാത്തയോർമ്മകൾ
മൗന സംഗീതമായി തുടിക്കുമ്പോ ൾ
മനമറിയാതെ നിർത്തമാടുന്നു
മാനത്തുമിന്നുന്ന താരകൾപോലെ
മരിക്കാത്തയെന്നോർമ്മകളായി .

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6