Skip to content

chithrodayamflashnews.com

November 29, 2026 10:45 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മുഖ്യമന്ത്രി പിണറായിയുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ രാത്രിയിൽ സംസാരിക്കാറുണ്ടെന്ന് വി.ഡി.സതീശൻ

മുഖ്യമന്ത്രി പിണറായിയുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ രാത്രിയിൽ സംസാരിക്കാറുണ്ടെന്ന് വി.ഡി.സതീശൻ; എല്ലാ കേസിലും മുരളീധരനാണ് ഒത്തുതീർപ്പ് ഉണ്ടാക്കുന്നതെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം

കേന്ദ്രത്തിലെ സംഘ്പരിവാർ നേതൃത്വവും കേരളത്തിലെ സിപിഎം നേതൃത്വവും തമ്മിലുള്ള ഒത്തുതീർപ്പിന്റെ ഇടനിലക്കാരനാണ് കേന്ദ്ര മന്ത്രി വി. മുരളീധരൻ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി വി. മുരളീധരൻ രാത്രിയിൽ സംസാരിച്ചാണ് ഒത്തുതീർപ്പുണ്ടാക്കുന്നതെന്നും സതീശൻ ആരോപിച്ചു.

എല്ലാ കേസിലും മുരളീധരനാണ് ഒത്തുതീർപ്പ് ഉണ്ടാക്കുന്നത്. പിണറായിക്കെതിരെ ഏത് കേന്ദ്ര ഏജൻസി അന്വേഷിച്ചാലും അതെല്ലാം ഒത്തുതീർപ്പിൽ എത്തിക്കും. പകരം മുരളീധരന്റെ വലംകൈയായ കെ. സുരേന്ദ്രനെ കുഴൽപ്പണ കേസിൽ നിന്ന് രക്ഷപ്പെടുത്തി. അതിലും വി. മുരളീധരനായിരുന്നു ഇടനിലക്കാരനെന്ന് സതീശൻ ആരോപിച്ചു.

പകലൊന്നും രാത്രി മറ്റൊന്നും പറയുന്ന ആളാണ് മുരളീധരനെന്നും തങ്ങൾക്ക് ഒറ്റ അഭിപ്രായമേ ഉള്ളൂവെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6