Skip to content

chithrodayamflashnews.com

October 16, 2026 2:30 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

50 ലക്ഷം നഷ്ടപരിഹാരം, സർക്കാർ ജോലി; ആവശ്യത്തിലുറച്ച് അബ്രഹാമിന്റെ കുടുംബം, ഇൻക്വസ്റ്റ് നടത്താനായില്ല

കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അബ്രഹാമിന്റെ കുടുംബത്തിന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഒരാൾക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്നുമുള്ള നിലപാടില്‍ ഉറച്ച് കുടുംബം. അല്ലാത്തപക്ഷം ഇന്‍ക്വസ്റ്റ് നടപടികളുമായി സഹകരിക്കില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങാനായില്ല.

ചൊവ്വാഴ്ച വൈകുന്നേരം തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പോലീസ് കഴിഞ്ഞ ദിവസം തന്നെ എത്തിയിരുന്നെങ്കിലും ബന്ധുക്കള്‍ സഹകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു നടക്കാതെ പോയത്. ബുധനാഴ്ച രാവിലേയും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പോലീസ് എത്തിയെങ്കിലും അപ്പോഴും തങ്ങളുടെ ആവശ്യത്തില്‍ തീരുമാനമാവാതെ സഹകരിക്കില്ലെന്ന് ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു.

കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് മാത്രം പോര വെടിവെച്ച് കൊല്ലണമെന്നു തന്നെയാണ് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്. മറിച്ചായാല്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകാനും തയ്യാറെടുക്കുകയാണ് ഇവർ.

കൃഷിയിടത്തില്‍ നിന്ന് തേങ്ങയെടുത്ത് വീട്ടിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുന്നതിനിടെയാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ കര്‍ഷകനായ പാലാട്ടില്‍ അബ്രഹാമി(70)ന് കാട്ടുപോത്തിന്റെ കുത്തേല്‍ക്കുന്നത്. കക്ഷത്തിൽ ആഴത്തില്‍ കൊമ്പ് ഇറങ്ങി പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6