Skip to content

chithrodayamflashnews.com

November 29, 2026 10:45 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2159

ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് റേഷൻ കാർഡ് മസ്റ്ററിംഗ് ഇനി വീടുകളിൽ

മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെട്ടവരാണെങ്കിൽ അവരുടെ മസ്റ്റ്റിംഗ് നടത്തുന്നതിനായി രണ്ടാംഘട്ടത്തിൽ ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിച്ച് മസ്റ്ററിംഗ് നടത്തുമെന്ന് ഭക്ഷ്യ വകുപ്പ് ഡയറക്ടർ.

മസ്റ്ററിംഗ് നടത്താത്ത റേഷൻ കാർഡിലെ അംഗങ്ങൾക്ക് ഏപ്രിൽ 1 മുതൽ റേഷൻ ആനുകൂല്യം ലഭിക്കുന്നതല്ല എന്ന് സർക്കാർ തീരുമാനം വന്നിരുന്നു. എന്നാൽ പ്രായം ചെന്നവർ, ഭിന്നശേഷി ക്കാർ, കിടപ്പ് രോഗികൾ, ഗർഭിണികൾ എന്നിവർക്ക് മസ്റ്ററിംഗ് നടത്തുന്നതിന് റേഷൻ കടകളിൽ പോവുന്നത് പ്രവർത്തികമല്ലെന്നും തിരക്ക് മൂലം മണിക്കൂറുകളോളം കാത്ത് നിൽക്കുന്നതിനും ഏറെ പ്രയാസമാണെന്നും ഇവർക്കായി സർക്കാർ റേഷൻ കടകളിൽ പോവാതെ മസ്റ്ററിംഗ് നടത്തുന്നതിന് അടിയന്തിര നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ പാറ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി, ഭക്ഷ്യ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം അയച്ചിരുന്നു.

തുടർന്ന് ഇതിനു ഉചിതമായ നടപടി കൈകൊണ്ട് നടപടി സ്വീകരിക്കാൻ സിവിൽ സപ്ളൈ ഡയറക്ടർക്ക് മുഖ്യമന്ത്രിയും ഭക്ഷ്യ വകുപ്പ് മന്ത്രിയും നിർദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സിവിൽ സപ്ളൈസ് വകുപ്പ് ഡയറക്ടർ നടപടി സ്വീകരിക്കുകയായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6