ചെന്നൈ: ടി20 ലോകകിരിടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പാട്ട് സമ്മാനിച്ച് സംഗീത ഇതിഹാസം എആര്‍ റഹ്മാന്.
മൈതാന്‍ സിനിമയിലെ ‘ടീം ഇന്ത്യ ഹേ ഹം’ എന്ന ഗാനമാണ് റഹ്മാന് ടീമിനായി സമര്‍പ്പിച്ചത്. വെള്ളിയാഴ്ച നടന്ന അത്യന്തം ആവേശകരമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് രോഹിത് ശർമയും ടീമും ലോകകിരീടം നേടിയത്.
ശനിയാഴ്ചയാണ് റഹ്മാന് ഗാനം സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടത്. മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഗാനം കണ്ടത്.
ഇന്ത്യന്‍ ഫുട്ബോള്‍ കോച്ച് എസ്എ റഹീമിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയായിരുന്നു മൈതാന്‍. അതിനായി റഹ്മാന് ചിട്ടപ്പെടുത്തിയ ഗാനമാണ് ‘ടീം ഇന്ത്യ ഹേ ഹം’ എന്നത്. ചിത്രത്തില്‍ എആര്‍ റഹ്മാനും നകുല്‍ അഭ്യങ്കറുമാണ് ഗാനം പാടിയിരിക്കുന്നത്.
No Comment.