2023 | മാർച്ച് 01|ബുധൻ |
ഇന്ത്യയിലെ പൊതു ബ്രോഡ്കാസ്റ്ററായ പ്രസാർ ഭാരതി ദൈനംദിന വാർത്തകൾക്കായി ഇനി പൂർണമായും ആശ്രയിക്കുക ആർ എസ് എസിന്റെ പിന്തുണയുള്ള വാർത്താ ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാറിനെ. ദൂരദർശനും ആകാശവാണിയും നടക്കുന്നത് പ്രസാർ ഭാരതിയുടെ കീഴിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊഫഷണൽ വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായുള്ള (പിടിഐ) സബ്സ്ക്രിപ്ഷൻ 2020ൽ പ്രസാർ ഭാരതി റദ്ദാക്കിയിരുന്നു. ഇതിന് ശേഷം ഹിന്ദുസ്ഥാൻ സമാചാറുമായി പ്രത്യേക കരാർ ഒപ്പിട്ടതായി ദി വയറാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2017 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഹിന്ദുസ്ഥാൻ സമാചാർ പ്രസാർ ഭാരതിക്ക് വാർത്തകൾ സൗജന്യമായി നൽകുന്നുണ്ട്. 2023 ഫെബ്രുവരി 9-ന് ഇരു കക്ഷികളും ഔപചാരിക കരാറിൽ ഏർപ്പെടുകയായിരുന്നു. 2025 മാർച്ചിൽ അവസാനിക്കുന്ന രണ്ട് വർഷത്തെ സബ്സ്ക്രിപ്ഷന് ഏകദേശം 7.7 കോടി രൂപ പ്രസാർ ഭാരതി ഹിന്ദുസ്ഥാൻ സമാചാറിന് നൽകുമെന്നാണ് കരാറിൽ പറയുന്നത്.

No Comment.