Skip to content

chithrodayamflashnews.com

November 29, 2026 8:58 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും സംഘടിപ്പിക്കുന്ന ‘മയ്യിലിന്റെ സ്വന്തം ഉത്സവം’ അരങ്ങുത്സവത്തിന് തിരിതെളിഞ്ഞു

2023 | മാർച്ച്‌ 01|ബുധൻ |

മയ്യിൽ: കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും സംഘടിപ്പിക്കുന്ന ‘മയ്യിലിന്റെ സ്വന്തം ഉത്സവം’ അരങ്ങുത്സവത്തിന് തിരിതെളിഞ്ഞു.
ഒൻപത് നാൾ നീളുന്ന പരിപാടി സാംസ്‌കാരിക സമ്മേളനം കഥാകൃത്ത് ടി പത്മനാഭൻ ഉദ്‌ഘാടനം ചെയ്തു. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും മത വിശ്വാസം നിലനിൽക്കുന്ന ഇന്നത്തെ സമൂഹത്തിൽ അന്ധകാര വഴിയിലൂടെയാണ് നമ്മൾ ഇന്ന് കടന്നു പോകുന്നത്. ഈ വഴിയിൽ ഇത്തിരി എങ്കിലും വെളിച്ചം നൽകാൻ പറ്റുന്നത് കലയ്ക്കാണെന്നും അതിനെ മുൻ നിർത്തി നടത്തുന്ന അരങ്ങുത്സവം ഏറെ പ്രശംസനീയമാണെന്നും ടി പത്മനാഭൻ പറഞ്ഞു. സിനിമ താരം സുരഭി ലക്ഷ്മി ചടങ്ങിൽ മുഖ്യാതിഥിയായി.
അരങ്ങുത്സവം സപ്ലിമെന്റ് ടി പത്മനാഭൻ എൻ അനിൽ കുമാറിന് നൽകി പ്രകാശനം ചെയ്തു. ജനസംസ്കൃതി പ്രസിഡന്റ് ബിജു കണ്ടക്കൈ അധ്യക്ഷനായി. മുൻ മന്ത്രി പി കെ ശ്രീമതി, ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ, സംഘാടക സമിതി വൈസ് ചെയർമാൻ എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ സി ഹരികൃഷ്ണൻ സ്വാഗതവും, കൺവീനർ വി. വി. മോഹനൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും സംഘടിപ്പിക്കുന്ന ‘മയ്യിലിന്റെ സ്വന്തം ഉത്സവം’ അരങ്ങുത്സവത്തിൽ ആസ്വാദക മനം കവർന്ന് ശോഭനയുടെ നൃത്താവിഷ്കാരം അരങ്ങേറി. ഗുരു ഗോപിനാഥ് നടന കലാ കേന്ദ്രമാണ് നൃത്താവിഷ്കാരം അരങ്ങിലെത്തിച്ചത്. ആയിരങ്ങൾ ഒഴുകിയെത്തിയ വേദിയിൽ ഉത്സവാന്തരീക്ഷം തീർത്താണ് ശോഭനയുടെയും സംഘത്തിന്റെയും അവതരണം. വൻ ജനത്തിരക്കാണ് അരങ്ങുത്സവ വേദിയിൽ അനുഭവപ്പെടുന്നത്. അരങ്ങുത്സവത്തിന്റെ രണ്ടാം ദിവസമായ നാളെ പ്രാശസ്ത നർത്തകി കലൈമാമിനി ഗോപികാവർമ്മയുടെ നേതൃത്വത്തിൽ ഗുരു ഗോപിനാഥ് നടന കലാഗ്രാമം അണിയിച്ചൊരുക്കുന്ന മോഹിനിയാട്ടം, അംബികാ മോഹന്റെ കേരള നടനം ഡാൻസ് ഫ്യൂഷൻ എന്നിവ അരങ്ങിലെത്തും. സാംസ്കാരിക സമ്മേളനം മുൻ എംഎൽഎ എംവി ജയരാജൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാ താരം സുബീഷ് സുധി, സിനിമാ സംവിധായകൻ ഷെറി ഗോവിന്ദ് എന്നിവർ അതിഥികളായെത്തും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6