Skip to content

chithrodayamflashnews.com

November 29, 2026 10:34 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

അംബേദ്‌കർ പരാമർശം: അമിത്ഷായെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി മോദി, വൻ പ്രതിഷേധം

അംബേദ്‌കർ പരാമർശം: അമിത്ഷായെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി മോദി, വൻ പ്രതിഷേധം

ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അവഹേളിച്ചെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കിയ കോൺഗ്രസിനെതിരെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് രംഗത്തെത്തി. വിദ്വേഷ നുണകൾക്ക് തങ്ങളുടെ വർഷങ്ങളായുള്ള ദുഷ്‌പ്രവൃത്തികൾ മറയ്ക്കാൻ കഴിയുമെന്ന തെ​റ്റിദ്ധാരണയാണ് കോൺഗ്രസിനുള്ളതെന്നും മോദി പറഞ്ഞു.

ആളുകൾക്ക് സത്യം അറിയാമെന്ന് പറഞ്ഞ് അമിത് ഷാ നടത്തിയ പരാമർശത്തിന്റെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തുഅംബേദ്കറോട് കോൺഗ്രസ് ചെയ്ത അനിതീയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി മോദി ചില കാര്യങ്ങൾ ഓർമിപ്പിക്കുകയും ചെയ്തു. ‘അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത് രണ്ടുതവണയാണ്. നെഹ്റു അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു. ഭാരത് രത്ന നിഷേധിച്ചു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ അദ്ദേഹത്തിന്റെ ഛായാചിത്രം വയ്ക്കുന്നതിന് സ്ഥലം നിഷേധിക്കുകയും ചെയ്തു ‘ -മോദി പറഞ്ഞു. .അതിനിടെ അമിത്ഷായുടെ പരാമർശത്തിനെതിരായ പ്രതിഷേധം പ്രതിപക്ഷം കൂടുതൽ ശക്തമാക്കി. ഇന്നലെ പ്രതിഷേധം ശക്തമായതോടെ പാർലമെന്റ് നടപടികൾ നിറുത്തിവയ്ക്കുകയും ചെയ്തിരുന്നു. അമിത്ഷായുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.ചൊവ്വാഴ്ച രാജ്യസഭയിൽ ഭരണഘടനയുടെ മഹത്തായ 75 വർഷങ്ങൾ ചർച്ചയ്ക്ക് മറുപടി പറയവെയാണ് അമിത് ഷാ വിവാദ പരാമർശം നടത്തിയത്.’അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്രയും തവണ പറഞ്ഞിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ ഇടം ലഭിക്കുമായിരുന്നു’ എന്നാണ് അമിത് ഷാ പറഞ്ഞത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6