Skip to content

chithrodayamflashnews.com

October 20, 2026 2:57 am
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; താരം സുരക്ഷിതൻ, ഡ്രൈവർക്കും ഓട്ടോക്കാരനും പരിക്ക് പട്ടിണിക്ക്‌ ഇട്ട് കൊന്നു?.. കാർത്തികപ്പള്ളിയിലെ രണ്ട് വയസുകാരൻ്റെ മരണം പോഷകാഹാര കുറവ് കാരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, രാജേഷ് – താര ദമ്പതികൾ 10 വർഷത്തിനിടെ ജന്മം നൽകിയത് 7 കുട്ടികൾക്ക് ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 19, തിങ്കളാഴ്ച) കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ് 

മാസം പത്തുമുപ്പത് ലക്ഷം രൂപയാ കിട്ടുന്നേ, അതും പഴയ കോൺഗ്രസുകാരന്’; കെവി തോമസിനെതിരെ ജി സുധാകരൻ

മാസം പത്തുമുപ്പത് ലക്ഷം രൂപയാ കിട്ടുന്നേ, അതും പഴയ കോൺഗ്രസുകാരന്’; കെവി തോമസിനെതിരെ ജി സുധാകരൻ


കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ഞങ്ങൾക്കെതിരെ മത്സരിച്ച പഴയ കോൺഗ്രസുകാരന് പത്ത് മുപ്പതുലക്ഷം രൂപയാണ് ഡൽഹിയിലിരുന്ന് കിട്ടുന്നേ, ഇതൊക്കെ പുഴുങ്ങിത്തിന്നുമോ എന്ന് ജി സുധാകരൻ ചോദിച്ചു. ആലപ്പുഴയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് ജി സുധാകരന്റെ പ്രതികരണം.

‘ഡൽഹിയിലിരിക്കുന്ന കെവി തോമസിന് 12 ലക്ഷം രൂപ യാത്രാ ചെലവ്. രണ്ടര, മൂന്നര ലക്ഷം ശമ്പളം മാത്രം. അയാൾക്ക് കോളേജ് പ്രൊഫസറുടെ പെൻഷൻ, എംഎൽഎയുടെ പെൻഷൻ, എംപിയുടെ പെൻഷൻ. പിന്നെ ഈ ശമ്പളവും. ഒരു മാസം എത്രലക്ഷം രൂപ കിട്ടും. ഇതൊക്കെ പുഴുങ്ങിത്തിന്നുമോ? എന്തിനാ ഇത്രയൊക്കെ പൈസ. പത്തുമുപ്പത് ലക്ഷം രൂപയല്ലേ കിട്ടുന്നത്. അയാളാണെങ്കിൽ പഴയ കോൺഗ്രസുകാരൻ, ഡിസിസി പ്രസിഡന്റ്, ഞങ്ങൾക്കെതിരെ മത്സരിച്ചയാൾ. അതുപോട്ടെ, നമ്മുടെ ഭാഗത്തേക്ക് വന്നു. നമ്മൾ അദ്ദേഹത്തെ പരിഗണിച്ചു’- ജി സുധാകരൻ പറഞ്ഞു.ഞങ്ങളൊക്കെ എംഎൽഎയായിരുന്നു, മന്ത്രിയായിരുന്നു, പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. വെറും 35,000 രൂപ മാത്രമാണ് പെൻഷനായി പ്രതിമാസ വരുമാനമുള്ളൂ. അത് എംഎൽഎയായത് കൊണ്ടാണ്. അല്ലെങ്കിൽ എനിക്കൊരു വരുമാനം ഉണ്ടാവില്ലായിരുന്നു. ആർക്ക് കൊടുത്താലും ഞങ്ങൾക്ക് അതിൽ ഒരു വിഷമവുമില്ല. ഈ കൊടുത്തതിലൊന്നും എനിക്ക് അഭിപ്രായവ്യത്യാസമില്ല’- ജി സുധാകരൻ പറഞ്ഞു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6