കുവൈത്തിൽ ലഹരിമരുന്ന് ശേഖരവുമായി നടി അറസ്റ്റിൽ
കുവൈത്ത് സിറ്റി : പ്രശസ്ത കുവൈത്തി നടിയും അവതാരകയുമായ ശജൂൻ അൽഹാജിരി ലഹരിമരുന്ന് ശേഖരവുമായി അറസ്റ്റിലായി. ശജൂൻ അൽഹാജിരി ലഹരിമരുന്ന് കൈവശം വയ്ക്കുന്നതായി സുരക്ഷാ വകുപ്പുകൾക്ക് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടിയെ അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കൽ മരിജുവാനയും കൊക്കൈനും ലഹരി ഗുളികകളും കണ്ടെത്തി. നിയമാനുസൃത നടപടികൾ സ്വീകരിച്ച് ശജൂൻ അൽഹാജിരിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
No Comment.