Skip to content

chithrodayamflashnews.com

November 29, 2026 9:15 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഓപ്പറേഷൻ സിന്ധുവിന്റെ ഭാ​ഗമായി ഇറാനിൽ നിന്നും തിരിച്ചെത്തിച്ച സംഘത്തിലെ ആദ്യ മലയാളി; യാത്രയിലെവിടെയും പ്രശ്നങ്ങളുണ്ടായില്ലെന്ന് ഫാദില

ഓപ്പറേഷൻ സിന്ധുവിന്റെ ഭാ​ഗമായി ഇറാനിൽ നിന്നും തിരിച്ചെത്തിച്ച സംഘത്തിലെ ആദ്യ മലയാളി; യാത്രയിലെവിടെയും പ്രശ്നങ്ങളുണ്ടായില്ലെന്ന് ഫാദില

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാ​ഗമായി ഇറാനിൽ നിന്നും തിരിച്ചെത്തിച്ച സംഘത്തിലെ ആദ്യ മലയാളി നാട്ടിലെത്തി. മലപ്പുറം മുടിക്കോട് സ്വദേശി ഫാദിലയാണ് തിരിച്ചെത്തിയത്. ടെഹ്റാനിലെ ഷാഹിദ് ബെഹെഷ്തി സർവകലാശാലയിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് ഫാദില. വിമാനമാർ​ഗം ഡൽ​ഹിയിലെത്തിയ ഫാദില ഇന്നലെയാണ് കേരളത്തിലേക്ക് തിരിച്ചത്.

യാത്രയിലെവിടെയും പ്രശ്നങ്ങളുണ്ടായില്ലെന്ന് ഫാദില പറഞ്ഞു. ഫാദിലയുടെ പിതാവ് മുഹമ്മദ് വെള്ളിയാഴ്ച സൗദിയിൽ നിന്ന് ഡൽഹിയിലെത്തിയിരുന്നു. സംഘർഷം തുടങ്ങിയതിന്റെ പിറ്റേന്നു തന്നെ ഫാദിലയടക്കമുള്ള വിദ്യാർത്ഥികളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിരുന്നു.

ഇന്ത്യൻ എംബസി ഇടപെട്ടാണ് വിദ്യാർത്ഥികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. ഹോട്ടലിൽ താമസവും ഒരുക്കി. അഞ്ചു ദിവസത്തിനു ശേഷം ബസിൽ തുർക്ക്‌മെനിസ്‌ഥാനിലെത്തി അവിടെ നിന്ന് വിമാനമാർഗം ഇന്ത്യയിലെത്തിക്കാനായിരുന്നു പദ്ധതി. ഈ യാത്രയ്ക്കിടെ കഴിഞ്ഞ ദിവസം ഇറാൻ വ്യോമപാത തുറന്നതോടെ 1000 കിലോമീറ്റർ അകലെയുള്ള മഷ്ഹദിൽ നിന്ന് വിമാനസർവീസ് ക്രമീകരിക്കുകയായിരുന്നു.

ഓപ്പറേഷൻ സിന്ധുവിന്റെ ഭാ​ഗമായി ശനിയാഴ്ച അർധരാത്രിവരെ 1117 ഇന്ത്യക്കാർ തിരിച്ചെത്തിയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ഇറാനിൽ നിന്നുള്ള ആദ്യസംഘം പ്രത്യേകവിമാനത്തിൽ ഇന്ത്യയിലെത്തിയത്. ഈ വിമാനത്തിൽ 110 പേരാണുണ്ടായിരുന്നത്. ഇന്ത്യൻ എംബസിയാണ് രക്ഷാദൗത്യത്തിന് നേതൃത്വംനൽകുന്നത്. തിരിച്ചെത്തുന്നവരിൽ ഏറെയും കശ്മീർ സ്വദേശികളാണ്.

ഞായറാഴ്ചയെത്തുന്ന വിമാനത്തിൽ പത്തോളം മലയാളികളുണ്ടാകുമെന്നാണ് റിപ്പോർട്ട്. സംഘർഷമേഖലകളിൽനിന്നെത്തുന്ന മലയാളികളെ സഹായിക്കാൻ ഡൽഹി കേരളഹൗസിൽ പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ട്. നേപ്പാൾ, ശ്രീലങ്ക സർക്കാരുകളുടെ അഭ്യർഥനമാനിച്ച് ഇരുരാജ്യങ്ങളിൽനിന്നുള്ളവരെയും ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമാക്കുമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6