Skip to content

chithrodayamflashnews.com

November 29, 2026 9:01 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഒരു രാജ്യത്തിന്റെയും നേതാക്കൾ ഇന്ത്യയോട് ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ആവശ്യപ്പെട്ടിട്ടില്ല -പ്രധാനമന്ത്രി

ഒരു രാജ്യത്തിന്റെയും നേതാക്കൾ ഇന്ത്യയോട് ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചർച്ചയിൽ ലോക്സഭയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വെടിനിർത്തലിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ നുണയൻ എന്ന് വിളിക്കാനും പാകിസ്താനുമായുള്ള യുദ്ധത്തിൽ ഒരു വിമാനം പോലും നഷ്ടമായില്ലെന്ന് പറയാനും ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
മേയ് 9 ന് അമേരിക്കൻ വൈസ് പ്രസിഡന്റ് എന്നെ 3-4 തവണ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ ഞാൻ സായുധ സേനയുമായുള്ള ചർച്ചകളുടെ തിരക്കിലായിരുന്നു… ഞാൻ തിരിച്ചു വിളിച്ചപ്പോൾ, പാകിസ്താനിൽ നിന്നുള്ള ഒരു വലിയ ആക്രമണത്തെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. പാകിസ്താൻ ഇന്ത്യയെ ആക്രമിച്ചാൽ നമ്മുടെ ആക്രമണം വളരെ വലുതായിരിക്കുമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു -പ്രധാനമന്ത്രി പറഞ്ഞുവലിയ തിരിച്ചടി ഉണ്ടായതോടെ പാകിസ്താന്റെ ഡി.ജി.എം.ഒ ‘ഇനി ഞങ്ങളെ അടിക്കരുത്, ഞങ്ങൾക്ക് ഇനി സഹിക്കാൻ കഴിയില്ല’ എന്ന് അഭ്യർത്ഥിച്ചു… ഒരു രാജ്യത്തിന്റെയും നേതാക്കൾ ഇന്ത്യയോട് ഓപ്പറേഷൻ (സിന്ദൂർ) നിർത്താൻ ആവശ്യപ്പെട്ടിട്ടില്ല -പ്രധാനമന്ത്രി വ്യക്തമാക്കി.
ലോകത്തിന്റെ മുഴുവൻ പിന്തുണയും ഇന്ത്യയ്ക്ക് ലഭിച്ചു, പക്ഷേ നമ്മുടെ സൈനികരുടെ വീര്യത്തെ കോൺഗ്രസ് പിന്തുണയ്ക്കാത്തത് നിർഭാഗ്യകരമാണ്. അവരുടെ നിസ്സാരമായ പ്രസ്താവനകൾ നമ്മുടെ ധീരരായ സൈനികരെ നിരുത്സാഹപ്പെടുത്തുന്നതിലേക്ക് നയിച്ചു. കോൺഗ്രസിന് പ്രശ്നങ്ങൾ പാകിസ്താനിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടതുണ്ട്… നിർഭാഗ്യവശാൽ കോൺഗ്രസും സഖ്യകക്ഷികളും പാക് പ്രചാരണത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു -പ്രധാനമന്ത്രി കുറ്റപ്പെടുത്തി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6