Skip to content

chithrodayamflashnews.com

July 15, 2026 8:19 am
Asnap 1409

സ്വാതന്ത്ര്യദിന പ്രസം​ഗം; പ്രധാനമന്ത്രിയുടെ അഭിസംബോധന നീണ്ടത് 103 മിനിറ്റ്, മുൻ റെക്കോർഡുകൾ തകർത്ത് മോദി

79-ാം സ്വാതന്ത്ര്യ​​ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി രാജ്യത്തെ അഭിസംബോധന ചെയ്തത് രണ്ട് മണിക്കൂറോളം

103 മിനിറ്റാണ് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസം​ഗം നീണ്ടത്. സർക്കാരിന്റെ നേട്ടങ്ങൾ എടുത്തുകാണിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ സുപ്രധാന സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന് ആദരമർപ്പിച്ചു. ഡൽഹിയിലെ ചെങ്കോട്ടയിലാണ് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. സ്വാതന്ത്ര്യദിന പ്രസം​ഗങ്ങളിൽ പ്രധാനമന്ത്രി നടത്തിയ ഏറ്റവും ദൈർഘ്യമേറിയ പ്രസം​ഗമായിരുന്നുയിത്.

ത്രിവർണ പതാക ഉയർത്തിയ ശേഷം രാവിലെ കൃത്യം 7.33-ന് ആരംഭിച്ച അഭിസംബോധന 9.26 വരെ നീണ്ടു. 2024-ൽ 98 മിനിറ്റ് സംസാരിച്ചുവെന്ന റെക്കോർഡാണ് ഇത്തവണ മോദി തിരുത്തിക്കുറിച്ചത്. ചെങ്കോട്ടയിൽ നിന്ന് തുടർച്ചയായി 12 സ്വാതന്ത്ര്യദിന പ്രസം​ഗങ്ങൾ നടത്തിയ മുൻ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിയുടെ റെക്കോർഡും മോദി തകർത്തു. 2047 -ഓടെ ഒരു പുതിയ, വികസിത ഇന്ത്യയെ കെട്ടിപ്പെടുക്കുമെന്നായിരുന്നു പ്രധാനമന്ത്രി ഈ പ്രസംഗത്തിലൂടെ ഉറപ്പ് നൽകിയത്.

മോദിക്ക് മുമ്പ് 1947-ൽ ജവഹർലാൽ നെഹ്‌റുവും 1997-ൽ ഐ.കെ. ഗുജ്‌റാളും 72 ഉം 71 ഉം മിനിറ്റ് പ്രസംഗങ്ങൾ നടത്തിയിരുന്നു. 2015-ൽ 85 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗത്തിലൂടെ പ്രധാനമന്ത്രി ഈ റെക്കോർഡ് തകർത്തിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6