Skip to content

chithrodayamflashnews.com

November 29, 2026 2:40 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഗസ്സയിൽ ബന്ദി കൈമാറ്റം ഇന്ത്യൻ സമയം രാവിലെ 10.30ന്; യുദ്ധം അവസാനിച്ചെന്ന് ആവർത്തിച്ച് ട്രംപ്

തെൽ അവിവ്: രണ്ടു വർഷത്തിലേറെയായി ഹമാസ്​ പിടിയിലുള്ള 20 ബന്ദികളെ ഇന്ന്​ വിട്ടയക്കും. യുഎസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപിന്‍റെ സാന്നിധ്യത്തിൽ ബന്ദികളെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇസ്രായേൽ. ഫലസ്തീൻ തടവുകാരുടെ മോചനവും ഗസ്സയിലേക്ക്​ കൂടുതൽ സഹായവിതരണവും ഇന്നുണ്ടാകും. അതേസമയം ഈജിപ്തിലെ കെയ്റോയിൽ ഇന്ന്​ നടക്കുന്ന സമാധാന ഉച്ചകോടിയിൽ ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾ സംബന്ധിക്കും. ഇസ്രായേലിന്‍റെ പിന്തുണയുള്ള ഗസ്സയിലെ സായുധക്രിമിനൽ സംഘം നടത്തിയ വെടിവെപ്പിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു.

ഇരുപത്​ ബന്ദികളുടെ മോചനം പ്രദേശിക സമയം കാലത്ത്​ എട്ടിനുണ്ടാകും എന്നാണ്​ ബന്​ധുക്കൾക്ക്​ ലഭിച്ച വിവരം. തുടർന്ന്​ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ്​ റെഡ്ക്രോസ്​ സംഘം മുഖേന ഇ​സ്രയേലിന്​ കൈമാറും. ബന്ദിമോചന വേളയിൽ പ്രദർശനപരമായ ചടങ്ങുകളൊന്നും പാടില്ലെന്നാണ്​ ധാരണ. രാവിലെ യുഎസ്​ പ്രസിഡന്‍റ്​ ഡൊണൾഡ്​ ട്രംപ്​ ഇസ്രായേലിൽ എത്തും. നാലുമണിക്കൂർ ഇസ്രായേലിൽ ചെലവഴിക്കുന്ന അദ്ദേഹം ഇസ്രായേൽ പാർല​മെന്‍റിൽ പ്രസംഗിക്കും. തിരിച്ചെത്തുന്ന ബന്ദികളുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഉച്ചയോടെ ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ പോകും.
ഇത്തവണ വീണ്ടും അധികാരത്തിലേറിയ ശേഷമുള്ള ട്രംപിന്‍റെ ആദ്യ ഇസ്രായേൽ സന്ദർശനമാണിത്.​ ഈ​ജി​പ്ത് ചെങ്കടൽ തീരത്തെ ശ​റ​മു​ശ്ശൈ​ഖി​ൽ ഇന്ന്​ നടക്കുന്ന അ​ന്താ​രാ​ഷ്ട്ര ഗ​സ്സ സമാധാന ഉ​ച്ച​കോ​ടി​ നിർണായകമാണ്​. ര​ണ്ടാം ഘ​ട്ട വെടിനിർത്തൽ ച​ർ​ച്ച ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന്​ ട്രം​പ് പ​റ​ഞ്ഞു. ഉ​ച്ച​കോ​ടി​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ധാ​ര​ണ​യു​ണ്ടാ​കു​മെ​ന്നാണ് പ്രതീക്ഷ. ഇ​റ്റ​ലി,സ്പെ​യി​ൻ, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ജ​ർ​മ​നി,ഇന്ത്യ, ജോ​ർ​ഡ​ൻ, തു​ർ​ക്കി, യുഎഇ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, പാ​കി​സ്താ​ൻ, ഇ​ന്തോ​നേ​ഷ്യ ഉൾപ്പടെ വിവിധ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഉച്ചക്കോടിക്കെത്തും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6