Skip to content

chithrodayamflashnews.com

November 29, 2026 1:17 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ബംഗ്ലാദേശിലേക്കു നാടുകടത്തിയ ​ഗർഭിണിയേയും മകനെയും തിരികെ എത്തിച്ചു

സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് സോണാലി ഖാത്തൂണും എട്ട് വയസുകാരനായ മകനും വീണ്ടും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. ഇന്ത്യൻ പൗരത്വമുണ്ടായിരുന്നിട്ടും സോണാലിയേയും മകനെയും കേന്ദ്രസർക്കാർ ബം​ഗ്ലാദേശിലേക്ക് നാടുകടത്തിയിരുന്നു. ഒമ്പത് മാസം ​ഗർഭിണിയാണ് സോണാലി.

വെള്ളിയാഴ്ച രാവിലെയാണ് മാൾഡയിലെ അതിർത്തി വഴി സോണാലിയും മകനും ഇന്ത്യയിലേക്ക് പ്രവേശിച്ചത്. അവരെ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിലെ നിരവധി ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.

ജൂൺ 27നാണ് ഡൽഹി പൊലീസ് സോണാലിയെയും ഭർത്താവിനെയും ഉൾപ്പെടെ ആറുപേരെ “അനധികൃത ബംഗ്ലാദേശി പൗരന്മാർ” എന്ന പട്ടികയിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്തത്. പൗരത്വം തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ ഉണ്ടായിരുന്നുവെന്ന ഇവരുടെ വാദവും അധികൃതർ ചെവിക്കൊണ്ടില്ല. എല്ലാവരെയും ബംഗ്ലാദേശിലേക്കു നാടുകടത്തുകയും ചെയ്തു. പിന്നാലെയാണ് സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടതും യുവതിയേയും മകനെയും തിരികെ എത്തിക്കാൻ നിർദ്ദേശിച്ചതും.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സോണാലിയെ തിരികെ കൊണ്ടുവരാൻ കേന്ദ്രത്തോട് നിർദ്ദേശിക്കുകയായിരുന്നു. സോണാലിയുടെ പിതാവ് ഭോദു ഷെയ്ക്കിന്റെ ഇന്ത്യൻ പൗരത്വം ചോദ്യം ചെയ്യപ്പെടാത്തതിനാൽ, പൗരത്വ നിയമപ്രകാരം സോണാലിയും കുട്ടികളും ഇന്ത്യൻ പൗരന്മാരായിരിക്കുമെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6