Skip to content

chithrodayamflashnews.com

October 16, 2026 9:50 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

സ്വർണം കട്ടവർ ആരപ്പാ…. സഖാക്കളാണേ അയ്യപ്പാ’; പാർലമെൻ്റിന് മുന്നിൽ യു.ഡി.എഫ്. എം.പി.മാരുടെ വേറിട്ട പ്രതിഷേധം

ശബരിമല സ്വർണ്ണക്കൊള്ള കേസ് ഉയർത്തിക്കാട്ടി യു.ഡി.എഫ്. എം.പി.മാർ ഇന്ന് പാർലമെൻ്റ് കവാടത്തിൽ ധർണ നടത്തി പ്രതിഷേധിച്ചു. കോടതിയുടെ മേൽനോട്ടത്തിൽ ഒരു കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ കേസന്വേഷണം നടത്തണമെന്നാണ് യു.ഡി.എഫ്. എം.പി.മാരുടെ പ്രധാന ആവശ്യം. സംസ്ഥാനത്തെ എസ്.ഐ.ടി. (SIT) അന്വേഷണത്തിന് തടസ്സങ്ങളുണ്ടെന്നും യു.ഡി.എഫ്. എം.പി.മാർ ആരോപിച്ചു.

സ്വർണം കട്ടവർ ആരപ്പാ സഖാക്കളാണേ അയ്യപ്പാ’ എന്ന ഗാനം ആലപിച്ചായിരുന്നു യു.ഡി.എഫ്. എം.പി.മാരുടെ വേറിട്ട പ്രതിഷേധം. ‘അമ്പലക്കള്ളനായ’ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ രാജിവെച്ച് പുറത്തുപോകണമെന്ന മുദ്രാവാക്യവും പ്രതിഷേധക്കാർ ഉയർത്തി. യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് എം.പി.യാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്
യു.ഡി.എഫ്. എം.പി.മാരുടെ ഈ വേറിട്ട പ്രതിഷേധ രീതി ഉത്തരേന്ത്യയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള എം.പി.മാർക്ക് കൗതുകമുണർത്തി. പല എം.പി.മാരും ഈ പാട്ട് കേൾക്കാൻ പ്രതിഷേധക്കാർക്കൊപ്പം ഒത്തുകൂടുകയും ചെയ്തുഅതേസമയം, ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന യു.ഡി.എഫ്. എം.പി.മാരുടെ ആവശ്യത്തോട് കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് യു.ഡി.എഫ്. പ്രതിഷേധം ശക്തമാക്കിയത്. നേരത്തെ, എം.പി.മാരായ കെ.സി. വേണുഗോപാലും ഹൈബി ഈഡനും ഈ വിഷയം ലോക്സഭയിൽ ഉന്നയിച്ചിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6