Skip to content

chithrodayamflashnews.com

October 17, 2026 11:46 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

തീർത്ഥാടകരുടെ ആരോഗ്യത്തിൽ ജാഗ്രത; പരിശോധന സജീവമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ ആരോഗ്യത്തിൽ കരുതലുമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകൾ സജീവം. തീർത്ഥാടകർക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഭക്ഷണ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ, പമ്പയിലെയും സന്നിധാനത്തെയും പ്രത്യേക ഭക്ഷ്യ സുരക്ഷാ സ്ക്വാഡുകൾ പരിശോധന നടത്തിവരുന്നുണ്ട്. പമ്പയിൽ 328, സന്നിധാനത്ത് 302 എന്നിങ്ങനെയാണ് ഇതുവരെ നടത്തിയ പരിശോധനകൾ. പമ്പയിൽ ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ 6 കോമ്പൗണ്ടിംഗ് നോട്ടീസുകളും 21 റെക്റ്റിഫിക്കേഷൻ നോട്ടിസുകളും നൽകിയിട്ടുണ്ട്. സന്നിധാനത്ത് 24 സ്ഥാപനങ്ങൾക്ക് റെക്റ്റിഫിക്കേഷൻ നോട്ടീസ് നൽകി. ആറു പരാതികൾ പരിഹരിക്കുകയും നാല് സ്ഥാപനങ്ങളിൽ നിന്നും കോമ്പൗണ്ടിങ് നടപടികൾ വഴി 30,000 രൂപ പിഴയിടാക്കുകയും ചെയ്തു. പമ്പയിലും സന്നിധാനത്തുള്ള ഭക്ഷ്യ സംരംഭകർക്കായി ഫുഡ് ഹാൻഡിങ്ങുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. പ്രാഥമിക ഗുണനിലവാര പരിശോധനയ്ക്കായി പമ്പയിൽ 69, സന്നിധാനത്ത് 62 എന്നിങ്ങനെ ഭക്ഷ്യ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ ടോൾഫ്രീ നമ്പറുകൾ പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6