ഉയര്‍ന്ന വിദ്യാഭ്യാസവും, മികച്ച കരിയറും സ്വപ്നം കണ്ട് അമേരിക്കയിലെത്തിയ 2 ഇന്ത്യൻ യുവതികൾ കാലിഫോർണിയയില്‍ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ചു. തെലങ്കാനയിലെ മഹബുബാബാഗ് ജില്ലയിലുള്ള ഗർല മണ്ഡൽ സ്വദേശികളായ പി. മേഘന റാണി, കെ. ഭാവന എന്നിവരാണ് അപകടത്തില്‍ മരിച്ചത് ഇരുവര്‍ക്കും 24 വയസ്സായിരുന്നു പ്രായം.
ചെറുപ്പം മുതലേ ഒരേ നാട്ടിൽ ഒരുമിച്ച് വളരുകയും പഠിക്കുകയും ചെയ്ത ഉറ്റസുഹൃത്തുക്കളായിരുന്നു ഇവര്‍. ഉന്നത പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കയിൽ ജോലി തേടിയെത്തിയ ഇവർ ഒരേ അപകടത്തിൽ തന്നെ ജീവൻ വെടിഞ്ഞത് ജന്മനാടിനും കുടുംബങ്ങൾക്കും താങ്ങാനാവുന്നതിലും വലിയ ആഘാതമായി. നാട്ടിലെ സ്കൂൾ പഠനം മുതൽ വിദേശത്തെ ജോലി സ്വപ്നം വരെ ഒരുമിച്ച് പങ്കിട്ടവരായിരുന്നു മേഘനയും ഭാവനയും..
കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും മെച്ചപ്പെട്ട ജീവിതവും ലക്ഷ്യമിട്ടാണ് ഇരുവരും വിദേശയാത്ര നടത്തിയത്. അവരുടെ മരണം കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക, മാനസിക തകർച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. നാട്ടില്‍ എത്തിക്കാനുള്ള നിയമപരമായ നടപടികൾ അമേരിക്കയിൽ പുരോഗമിക്കുകയാണ്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ എത്രയും വേഗം നാട്ടിലെത്തിക്കാനാണ് ബന്ധുക്കൾ ശ്രമിക്കുന്നത്.
No Comment.