ബംഗാളില്‍ നിന്ന് ട്രെയിൻ മാർഗം കേരളത്തിലേക്ക് കഞ്ചാവെത്തിച്ച് വില്പന നടത്തുന്നയാള്‍ തിരൂരില്‍ പിടിയില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശി സാബുജ് മൊണ്ടല്‍ ആണ് മൂന്നരക്കിലോ കഞ്ചാവുമായി പിടിയിലായത്.
പയ്യനങ്ങാടിയിലെ വാടക ക്വാർട്ടേഴ്സില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് ചെറുപൊതികളാക്കി ആവശ്യക്കാരായ യുവാക്കള്‍ക്കിടയില്‍ ചില്ലറ വില്പന നടത്തുന്നതായിരുന്നു രീതി. 2024 ലും സമാനമായി കഞ്ചാവ് വില്പന നടത്തിയതിനു സാബുജ് അറസ്റ്റിലായിട്ടുണ്ട്.
No Comment.