റിയാദ്: ഉറ്റവർക്കും ഉടയവർക്കുമൊപ്പം സന്തോഷത്തിന്റെ ദിനങ്ങൾ പങ്കിട്ട്, മധുരമുള്ള ഓർമ്മകളുമായി പ്രവാസ മണ്ണിലേക്ക് തിരിച്ചുപറന്ന മലയാളി യുവാവിന്റെ വിയോഗം നാടിന് തീരാനോവാകുന്നു. മലപ്പുറം പുളിക്കൽ ആന്തിയൂർകുന്ന് സ്വദേശി അഫ്സലുൽ ഹഖ് ആണ് സൗദിയിലെ ഖഫ്ജി സഫാനിയയിൽ വെച്ച് മരണപ്പെട്ടത് 27 വയസ്സായിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് നാട്ടിലെ അവധി കഴിഞ്ഞ് അഫ്സൽ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. വിമാനത്താവളത്തിൽ യാത്രയാക്കുമ്പോൾ ആ നെഞ്ചിലുണ്ടായിരുന്ന പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി, പ്രവാസ മണ്ണിൽ എത്തിയതിന് തൊട്ടുപിന്നാലെ മരണം ഈ യുവാവിനെ തട്ടിയെടുക്കുക ആയിരുന്നു. പുളിക്കൽ നരികുത്ത് നൂർജഹാന്റെയും, അബ്ദുൽ ഹഖിന്റെയും മകനായ അഫ്സൽ, ഖഫ്ജിയിലെ അരാംകോ പ്രോജക്റ്റിൽ സിവിൽ എൻജിനീയറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു..
നാടിന്റെയും, വീടിന്റെയും അത്താണിയാകേണ്ട ഒരു ചെറുപ്പക്കാരന്റെ അപ്രതീക്ഷിത മരണം ഉൾക്കൊള്ളാനാവാത്ത വേദനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. സ്നേഹനിധിയായ ഒരു മകനെ, പ്രിയപ്പെട്ട സഹോദരനെ നഷ്ടപ്പെട്ട ആ കുടുംബത്തിന്റെ സങ്കടം പ്രവാസലോകത്തെയും കണ്ണീരിലാഴ്ത്തുന്നു..
No Comment.