Skip to content

chithrodayamflashnews.com

Asnap 1409

മലപ്പുറത്ത് നിന്നും കാണാതായ 14കാരി മരിച്ച നിലയിൽ; 16 കാരനായ ആൺസുഹൃത്ത് കസ്റ്റഡിയിൽ

വണ്ടൂർ  വാണിയമ്പലത്തിന് അടുത്ത് റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിലാണ് 14കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ 16കാരനായ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

ഇന്നലെ രാവിലെ 9.30ന് കുട്ടി സ്കൂളിനടുത്ത് കുട്ടി ബസിറങ്ങിയിരുന്നു. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. യൂണിഫോമിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം.

സംഭവത്തില്‍ പ്ലസ് വൺ വിദ്യാർഥിയായ 16 കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 16 കാരൻ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം.
ബലാത്സംഗം നടന്നതായും പ്രതി പൊലീസിനോട് പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6