Skip to content

chithrodayamflashnews.com

November 29, 2026 9:39 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

അവൻ ഒറ്റയ്ക്കല്ല ഇത് ചെയ്തത്, വേറെ സഹായികളുമുണ്ട്”; 14കാരിയുടെ കൊലപാതകത്തിൽ ബന്ധുക്കൾ

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ പതിനാലുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. നിലവിൽ കസ്റ്റഡിയിലുള്ള പതിനാറുവയസുകാരൻ ഒറ്റയ്ക്കല്ല കൃത്യം ചെയ്‌തതെന്നും വേറെയും സഹായികളുണ്ടെന്നും കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.

വെള്ളി രാവിലെ 11 മണിയോടെയാണ് ഒൻപതാംക്ലാസ് വിദ്യാർഥിനിയെ വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ പുറമ്പോക്ക് സ്ഥലത്തെ കുറ്റിക്കാട്ടിൽ നിന്നും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്‌ച സ്കൂ‌ളിലേക്ക് പോയ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. കുട്ടിയുടെ അമ്മ കരുവാരക്കുണ്ട് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് വ്യാഴം രാത്രി പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തി. പിന്നീടാണ് കുട്ടിയുടെ സുഹൃത്തായ പ്ലസ് ടു വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തത്.

തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പതിനാറുകാരൻ കുറ്റം സമ്മതിച്ചു.
പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നും സൂചനയുണ്ട്. പെൺകുട്ടിയുടെ മൃതദേഹം ഇയാളാണ് കാണിച്ചുകൊടുത്തത്. ഇവർ നേരത്തേ അടുപ്പത്തിലായിരുന്നതായാണ് വിവരം. എന്നാൽ പിന്നീട് പെൺകുട്ടിയെ ശല്യപ്പെടുത്തുന്നു എന്ന് കാണിച്ച് അമ്മ നൽകിയ പരാതിയിൽ സുഹൃത്തിനെ പൊലീസ് താക്കീത്‌ ചെയ്‌തിരുന്നതായും പറയപ്പെടുന്നു.

വ്യാഴം വൈകിട്ടോടെ റെയിൽവെ സ്റ്റേഷന് സമീപത്തായി നാല് പേർ നടന്നുപോകുന്നത് കണ്ടതായി പറയുന്നുണ്ട്. അതിൽ കൊല്ലപ്പെട്ട പെൺകുട്ടിയും ഉണ്ടായിരുന്നതായാണ് വിവരം. കസ്റ്റഡിയിലായ ആൺകുട്ടി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും സൂചനകളുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6