Skip to content

chithrodayamflashnews.com

October 23, 2026 4:55 pm
4 വർഷമായി പ്രണയിച്ച യുവാവിനെ ഒഴിവാക്കി 69കാരനെ വിവാഹം ചെയ്ത യുവതി! ആഡംബരങ്ങളുടെ പിന്നാലെയല്ല, ലക്ഷ്യങ്ങളുടെ പിന്നാലെ; 100 കോടിയിലധികം രൂപയുടെ ഓഹരികൾ സ്വന്തമായുള്ള ലളിതജീവിതത്തിന്റെ ഉടമ!  കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി.

വാർത്ത നൽകിയതിന്‍റെ  പേരിൽ  മാധ്യമപ്രവർത്തകരെ ക്രിമിനൽ കുറ്റം ആരോപിച്ച് ജയിലടക്കാനാവില്ലെന്ന്  കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതി.

2023 | മാർച്ച്‌ 20|തിങ്കൾ |

റിപ്പോർട്ടർ. സൗമ്യ

വാർത്ത നൽകിയതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരെ ക്രിമിനൽ കുറ്റം ആരോപിച്ച് ജയിലടക്കാനാവില്ലെന്ന് കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതി.മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്ത്  അങ്ങിനെ സംഭവിക്കാൻ പാടില്ല.കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നീതിപൂർവ്വമുള്ള വിചാരണയിലൂടെ തെളിയിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഏഷ്യാനെറ്റ് ന്യൂസ്  ജീവനക്കാർ നൽകിയ മുൻകൂർ  ജാമ്യാപേക്ഷ അനുവദിച്ചുള്ള  ഉത്തരവിലാണ്  കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ..

.ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരുടെ ജാമ്യാപക്ഷയിൽ കോഴിക്കോട് അഡി ഡിസ്ട്രിക്റ്റ്   സെഷൻസ് കോടതി   ജഡ്ജി  പ്രിയ കെയുടെതാണ് ഉത്തരവ്. ഗൗരവമുള്ള ആരോപണങ്ങളൊന്നും ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്കെതിരെയില്ല.വാർത്ത നൽകിയിതിന്റെ പേരിൽ ക്രിമിനൽ കുറ്റം ആരോപിച്ച് ആരെയും ജയിലിലടക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യം അനുവദിച്ച് നൽകിയിട്ടുള്ള ,ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത്  അത് സാധ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നീതിപുർവ്വമായ വിചാരണ നടത്തിയേ കുറ്റം ചെയ്തെന്ന് തെളിയിക്കാനാവൂ എന്നും കോടതി നിരീക്ഷിച്ചു.  വളരെ സുപ്രധാനമായ നിരീക്ഷണങ്ങളാണ് മുൻകൂർ ജാമ്യ ഹർജി അനുവദിച്ച് കോടതി നടത്തിയത്. 

സിന്ധുസൂര്യകുമാർ,ഷാജഹാൻ,നാഫൽ ബിൻ യൂസഫ് എന്നിവരടക്കം  4 പേർക്കാണ് കോടതി. മുൻകൂർ ജാമ്യം അനുവദിച്ചത്. ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാർക്കായി അഡ്വക്കേറ്റ് , വി ഹരി.ഹാജരായി.ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത നാർക്കോട്ടിക്സ്  ഈസ് ഡേ ർട്ടി ബിസിനസ് എന്ന വാർത്ത പരമ്പര ക്കെതിരെ പി വി അൻവർ നൽകിയ പരാതിയിൽ കോഴിക്കോട് വെള്ള യിൽ പോലീസ് ആണ്  കേസെടുത്തത്.  ഇതേ തുടർന്ന് ജാമ്യമില്ലാവകുപ്പകളടക്കം ചുമത്തിയാണ്  പോലിസ്  റെയ്ജ് അടക്കമുള്ള നടപടികൾ സ്വീകരിച്ചത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6