Skip to content

chithrodayamflashnews.com

October 17, 2026 9:20 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

കേരളത്തിൽ ബി.ജെ.പി മികച്ച പ്രകടനം നടത്തും: നിതിൻ നബിൻ

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച പ്രകടനം നടത്തുമെന്ന് ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ.
ദേശീയ അദ്ധ്യക്ഷനായ ശേഷം പാർട്ടി ആസ്ഥാനത്ത് നടന്ന ആദ്യ കേന്ദ്ര ഭാരവാഹി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, ദേശീയ ഭാരവാഹികൾ, സംസ്ഥാന അദ്ധ്യക്ഷൻമാർ, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിൽ നിന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ദേശീയ സെക്രട്ടറി അനിൽ ആന്റണി തുടങ്ങിയവരും പങ്കെടുത്തു. സംസ്ഥാന പ്രതിനിധികൾ അവതരിപ്പിച്ച തയ്യാറെടുപ്പ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പശ്ചിമ ബംഗാൾ, അസാം, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ ഒരുക്കങ്ങൾ നിതിൻ നബിൻ അവലോകനം ചെയ്തു.പശ്ചിമ ബംഗാളിൽ, ബി.ജെ.പി പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് നിതിൻ പറഞ്ഞു. അസാമിൽ തുടർച്ചയായ മൂന്നാം തവണയും ബി.ജെ.പി സർക്കാർ രൂപീകരിക്കും.തമിഴ്‌നാട്ടിൽ എൻ‌.ഡി‌.എ സഖ്യത്തിനാണ് മുൻതൂക്കം. പുതുച്ചേരിയിൽ, എൻ‌.ഡി‌.എ അധികാരത്തിൽ തിരിച്ചെത്തും. കേരളത്തിൽ പാർട്ടി വളരെ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബൂത്ത്, മണ്ഡലം യൂണിറ്റുകൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് നിതിൻ ചൂണ്ടിക്കാട്ടി. ഇതിനായുള്ള നിർദ്ദേശങ്ങൾ നൽകി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6