2023 | മാർച്ച് 20|തിങ്കൾ

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2022-23-ലെ “ധന്വന്തരി പുരസ്‌കാരം ഡോ. എസ്. പ്രീതന്…ആയൂർവേദ ചികിത്സാരംഗത്തെ മികവിനുള്ള അംഗീകാരമാണ് പ്രസ്തുത പുരസ്‌കാരം.
മാർച്ച് -26-ന് തിരുവനന്തപുരം YMCA ഹാളിൽവച്ചു നടത്തുന്ന വാർഷിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുന്നതാണ്.
തലയോലപ്പറമ്പിലെ അതിപുരാതനമായ സംസ്കൃത വൈദ്യകുടുംബാംഗം. വൈക്കം താലുക്കിലെ ആദ്യത്തെ വൈദ്യകലാനിധിയുടെ ചെറുമകനും, ആദ്യത്തെ ഗവണ്മെന്റ് അംഗീകൃത ആയുർവ്വേദ സ്ഥാപനമായ ശ്രീവിലാസം ഫാർമസി യുടെ ഇപ്പോഴത്തെ സാരഥി. ആയുർവ്വേദ മേഖല കൂടാതെ സാഹിത്യ, സാംസ്ക്കാരിക രംഗത്തും സജീവമായി പ്രവർത്തിക്കുന്നു. വൈക്കം മുഹമ്മദ് ബഷീർ അമ്മ മലയാളം കൂട്ടായ്മയുടെ program co ordinator, പത്മരാജന്റെയും, ഗബ്രിയേൽ ഗാർസിയ മാർക്കസിന്റെയും കടുത്ത ആരാധകൻ. മുതുകുളത്തു നിന്നും പത്മരാജൻ അംഗീകാരം, നവോത്ഥാന ശ്രേഷ്ഠ പുരസ്കാരം, രാമപുരത്തു വാരിയർ പുരസ്കാരം , ലഭിച്ചു. ഒരു ഇടവേളയ്ക് ശേഷം രചനാ രംഗത്ത് പുന: പ്രവേശിപ്പിച്ചു

No Comment.