സംഗാരെഡ്ഡി ജില്ലയിൽ നാരായണ്ഖേഡ് മണ്ഡലത്തിലെ ക്ഷേത്രത്തിലെ പുരോഹിതനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡ്രഗ്സ് ടാസ്ക് ഫോഴ്സ് (DTF) ടീം റെയ്ഡ് നടത്തി. മെദക് ഡെപ്യൂട്ടി കമ്മീഷണറുടെയും സംഗാരെഡ്ഡി ജില്ലാ നിരോധന-എക്സൈസ് ഓഫീസറുടെയും മേൽനോട്ടത്തിലാണ് റെയ്ഡ് നടന്നത്.
ആരോപിതനായ അവുടി നാഗയ്യ (48) പഞ്ചഗാം ഗ്രാമത്തിലെ താമസക്കാരനാണ്. പ്രാദേശിക ഗ്രാമവാസികൾക്ക് ആത്മീയ ഗുരുവായും ക്ഷേത്ര പുരോഹിതനായും പ്രവർത്തിച്ചിരുന്ന ഇദ്ദേഹം, ക്ഷേത്രത്തിനുള്ളിലെ മരിഗോൾഡ് (ചെണ്ടുപൂവ്) തോട്ടത്തിനിടയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.
പൂക്കൃഷിയുടെ മറവിലാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്. കഞ്ചാവ് പാക്കറ്റുകളാക്കി വിൽക്കുന്നതിലും ഇദ്ദേഹം ഏർപ്പെട്ടിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
റെയ്ഡിൽ 685 കഞ്ചാവ് ചെടികൾ, 17.741 കിലോ ഉണങ്ങിയ കഞ്ചാവ് ,0.897 കിലോ കഞ്ചാവ് വിത്തുകൾ, 30,000 രൂപ ,ഒരു ഡിജിറ്റൽ തൂക്കുകോൽ, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു.
പിടിച്ചെടുത്ത വസ്തുക്കളുടെ മൊത്തം മൂല്യം ഏകദേശം 70 ലക്ഷം രൂപയാണെന്നാണ് കണക്കാക്കുന്നു.
പ്രതിയേയും പിടിച്ചെടുത്ത വസ്തുക്കളെയും കൂടുതൽ നിയമനടപടികൾക്കായി നാരായണ്ഖേഡ് എസ്എച്ച്ഒയ്ക്ക് കൈമാറി.
No Comment.