Skip to content

chithrodayamflashnews.com

Asnap 1409

മോദി ഇന്ത്യയെ ട്രംപിന് വിറ്റു; വ്യാപാര കരാറിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

കേന്ദ്ര ബജറ്റിനെയും ഇന്ത്യ–അമേരിക്ക വ്യാപാരകരാറിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആഗോള മത്സരങ്ങളെ നേരിടുന്നതിനുള്ള വ്യക്തമായ ദിശാബോധം ബജറ്റിൽ
പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ സർക്കാർ ഗൗരവമായി കൈകാര്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഐടി മേഖലയിൽ നിർമ്മിത ബുദ്ധി (എഐ) ഉയർത്തുന്ന വെല്ലുവിളികൾ, ഊർജ മേഖലയുടെ പ്രശ്നങ്ങൾ, സാമ്പത്തിക സ്ഥിതി, രൂപയുടെ മൂല്യ ഇടിവ് തുടങ്ങിയ നിർണായക വിഷയങ്ങൾ ബജറ്റിൽ പരാമർശിക്കപ്പെടാത്തത് ആശങ്കാജനകമാണെന്ന് രാഹുൽ പറഞ്ഞു. കൂടാതെ ഭൗമരാഷ്ട്രതലത്തിലുള്ള വെല്ലുവിളികളെ ഇന്ത്യ എങ്ങനെ നേരിടും എന്നതിനെക്കുറിച്ചും ബജറ്റിൽ വ്യക്തതയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പതിവ് രീതിയിലുള്ള ഒരു ബജറ്റായി ഇത് മാറിയതായും അദ്ദേഹം വിമർശിച്ചു.
ഇന്ത്യ–അമേരിക്ക വ്യാപാരകരാറിനെയും രാഹുൽ ​ഗാന്ധി രൂക്ഷമായി വിമർശിച്ചു. യുഎസിന് ആഗോള ശക്തിയായി നിലനിൽക്കാൻ ഇന്ത്യൻ ഡാറ്റ നിർണായകമാണെന്നും, എന്നാൽ ഇന്ത്യ സ്വന്തം ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. കരാറിന്റെ വ്യവസ്ഥകൾ ഇപ്പോഴും വ്യക്തമല്ലെന്നും രാജ്യത്തെ ദുർഘടമായ ഒരു സമവായത്തിലേക്കാണ് സർക്കാർ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇൻഡ്യ സഖ്യം ട്രംപുമായാണ് കരാർ ചർച്ച ചെയ്തിരുന്നെങ്കിൽ ഡാറ്റ സംരക്ഷണത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലായിരുന്നെന്നും, ഇന്ത്യയെ തുല്യ പങ്കാളിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടേനെയെന്നും രാഹുൽ പറഞ്ഞു. കൂടാതെ ഇന്ത്യൻ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയെ പാകിസ്ഥാനെ പോലെ കാണാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പതിനാറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി ഒരു കത്തെഴുതി വച്ച് ജീവനൊടുക്കിയിട്ട് രണ്ടാഴ്ച പിന്നിട്ടും. കത്തിലെഴുതിയത് വായിച്ച് അതാണ് മരണകാരണമെന്ന് ഉറപ്പിച്ച് പൊലീസ് കാര്യമായ അന്വേഷണത്തിന് മുതിര്‍ന്നില്ല.

ലഹരിമരുന്ന് കടത്തിലൂടെ ദമ്പതികള്‍ സമ്പാദിച്ച 37 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ഉത്തരവ്. എടത്തിരുത്തി സ്വദേശി അഖില്‍ (31), പെരിഞ്ഞനം സ്വദേശിനി കള്ളിപറമ്പില്‍ വീട്ടില്‍ ഫസീല (33) എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുക.

സ്വർണമാല മോഷ്ടിച്ചു വിഴുങ്ങി, എനിമ നൽകിയെങ്കിലും ആഭരണം പുറത്തുവന്നില്ല; യുവതിക്ക് കാവലിരുന്ന് പൊലീസ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6