Skip to content

chithrodayamflashnews.com

November 29, 2026 11:10 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

സംഘര്‍ഷത്തിന് അയവില്ല; യു എസ്, ഇസ്‌റാഈല്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു; ഇസ്‌റാഈല്‍, യു എസ് സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവില്ല. ഇറാനിലെ ബുഷെഹര്‍ പ്രവിശ്യയില്‍ യു എസ്, ഇസ്‌റാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടു. കുഷെസ്താന്‍ പ്രവിശ്യയിലെ ജലസംഭരണിക്കു നേരെയും ആക്രമണമുണ്ടായി. തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച് ഇറാന്‍ പശ്ചിമേഷ്യന്‍ മേഖലയിലെ ഇസ്‌റാഈല്‍, യു എസ് സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

അതിനിടെ, ഇസ്‌റാഈലിനെതിരെ യെമനിലെ ഹൂതികള്‍ വീണ്ടും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ആക്രമണവും അധിനിവേശ ശ്രമങ്ങളും ഇസ്‌റാഈല്‍ അവസാനിപ്പിക്കുന്നതു വരെ പ്രത്യാക്രമണങ്ങള്‍ തുടരുമെന്ന് ഹൂതി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇറാന്റെ പ്രത്യാക്രമണങ്ങളില്‍ ഇസ്‌റാഈലിലും ഗള്‍ഫ് മേഖലയിലും നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപോര്‍ട്ടുണ്ട്. അലൂമിനിയം ബഹ്‌റൈന്‍, എമിറേറ്റ്‌സ് ഗ്ലോബല്‍ അലൂമിനിയം എന്നിവക്കു നേരെ ആക്രമണമുണ്ടായതായി ബന്ധപ്പെട്ടവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്‌റാഈലിലും യു എസിലും പ്രതിഷേധ റാലികള്‍
ഇറാനെതിരായ യുദ്ധത്തിനെതിരെ തെല്‍ അവിവിലും യു എസ് നഗരങ്ങളില്‍ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. മൂന്ന് മാധ്യമ പ്രവര്‍ത്തകരെ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ലബനാനിലെ ബൈറൂത്തില്‍ വന്‍ പ്രതിഷേധ റാലി നടന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6