Skip to content

chithrodayamflashnews.com

November 29, 2026 10:53 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കടബാധ്യതയിൽ ഒരു കുടുംബം കൂട്ട മരണത്തിലേക്ക്, മരണത്തിന് തൊട്ടുമുൻപ് ബന്ധുക്കൾക്ക് വീഡിയോ സന്ദേശമയച്ച് നാലംഗ കുടുംബം.

ബംഗളൂരു: ബംഗളൂരുവിലെ മല്ലെനാഹള്ളിയിൽ കടബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ നാലംഗങ്ങൾ ജീവനൊടുക്കാന്‍ ശ്രമിച്ചു. സംഭവത്തിൽ 2 പേർ മരിക്കുകയും രണ്ടുപേർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്. മല്ലെനാഹള്ളി സ്വദേശികളായ ആശ (55), വർഷിത (34) എന്നിവരാണ് മരിച്ചത്.

വർഷിതയുടെ സഹോദരൻ മോഹൻ (32), മകൻ മായങ്ക് (11) എന്നിവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത് കടബാധ്യത താങ്ങാനാവാതെ കുടുംബം ജീവനൊടുക്കാന്‍ തീരുമാനിക്കുക ആയിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മോഹൻ തന്റെ അമ്മയുടെയും, സഹോദരിയുടെയും, അനന്തരവന്റെയും കഴുത്തില്‍ കത്തി ഉപയോഗിച്ച് കുത്തിയ ശേഷം, സ്വയം ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൃത്യം ചെയ്യുന്നതിന് മുൻപ്, തങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിവരിക്കുന്ന വീഡിയോ കുടുംബം ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു കുടുംബം നേരിട്ട ഇരട്ട പ്രഹരമാണ് ഇത്തരമൊരു കടുംകൈയിലേക്ക് നയിച്ചത് വർഷിത ഒരു വർഷത്തിലേറെയായി രക്താർബുദത്തിന് ചികിത്സയിലായിരുന്നു ഇതിനായി വൻ തുക കുടുംബത്തിന് ചെലവാക്കേണ്ടി വന്നു.

മോഹൻ നടത്തിയിരുന്ന ചിട്ടി ഫണ്ട് ബിസിനസ് തകർന്നതും സാമ്പത്തിക നില കൂടുതൽ വഷളാക്കി സംഭവത്തിൽ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6