Skip to content

chithrodayamflashnews.com

November 29, 2026 10:53 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഭഗവാന്‍ ശിവന്റെ അവതാരമാണെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചു; സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍

മുംബൈ: യുവതിയെ പീഡിപ്പിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പാല്‍ഘറിലെ ഋഷികേശ് വൈദ്യ(40) എന്നയാളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പൂനെ സ്വദേശിനിയായ 35-കാരിയുടെ പരാതിയിലാണ് അറസ്റ്റ്. 2023-ല്‍ ഫെയ്സ്ബുക്ക് വഴിയാണ് യുവതിയും പ്രതിയും പരിചയപ്പെടുന്നത്. പിന്നീട് പ്രതി പൂനെയിലെത്തി യുവതിയുമായി അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് തുടര്‍ന്ന് താന്‍ ഭഗവാന്‍ ശിവന്റെ അവതാരമാണെന്നും യുവതി തന്റെ പാര്‍വതിയാണെന്നും വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ഫോണില്‍ പകര്‍ത്തിയതായും പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. കഴിഞ്ഞ മേയ് മാസത്തില്‍ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വീണ്ടും പീഡിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ മറ്റൊരു ആള്‍ദൈവം ക്യാപ്റ്റന്‍ ഖരാത്തിനെ പീഡനക്കേസില്‍ പോലിസ് അറസ്റ്റ്ചെയ്തിരുന്നു. ഈ വാര്‍ത്തകള്‍ കണ്ടതോടെയാണ് യുവതി ഋഷികേശ് വൈദ്യക്കെതിരേ പരാതി നല്‍കാനായി മുന്നോട്ടുവന്നതെന്നും പോലിസ് പറഞ്ഞു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6