Skip to content

chithrodayamflashnews.com

November 29, 2026 11:10 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

എനിക്കേറ്റവും ഇഷ്ടം ഇറാനിലെ എണ്ണ സ്വന്തമാക്കുന്നത്’, ഖാർഗ് ദ്വീപ് പിടിച്ചടക്കുമെന്നും ട്രംപ്

ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചടക്കുമെന്നും ഇറാനിലെ എണ്ണ കൈക്കലാക്കുമെന്നും സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എണ്ണ എടുക്കുന്നതിനായിരിക്കും പ്രാധാന്യം നൽകുകയെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ഇാനിലെ എണ്ണ എടുക്കുന്നതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം. ചിലപ്പോൾ നമ്മൾ ഖാർഗ് ദ്വീപും സ്വന്തമാക്കും. നമുക്ക് മുന്നിൽ അനേകം ഓപ്‌ഷനുണ്ട്. അവിടെ കുറച്ചുകാലം നിൽക്കേണ്ടതായും വരും. അവർക്ക് പ്രതിരോധ സംവിധാനം എന്തെങ്കിലുമുണ്ടെന്ന് കരുതുന്നില്ല. എളുപ്പത്തിൽ എണ്ണ സ്വന്തമാക്കാനാവും.നമുക്ക് ഇനി ഏകദേശം 3000 ടാർജറ്റുകൾ ബാക്കിയുണ്ട്, 13000 എണ്ണം ബോംബിട്ടു തകർത്തു. ഒരു കരാർ വളരെ വേഗത്തിൽ ഉണ്ടാക്കാൻ കഴിയും. ഒരു സമ്മാനമെന്ന നിലയിൽ പാക് പതാകയുള്ള കൂടുതൽ എണ്ണ കപ്പലുകൾ ഹോർമൂസ് കടലിടുക്കിലൂടെ പോകാൻ ഇറാൻ അനുവദിച്ചു.’- ട്രംപ് ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി.ഇറാൻ തീരത്തുനിന്ന് 16 മൈൽ അകലെ ഗൾഫിന്റെ വടക്കേ അറ്റത്തായി ഹോർമുസ് കടലിടുക്കിന് ഏകദേശം 300 മൈൽ വടക്കുപടിഞ്ഞാറായി ആണ് ഖാർഗ് സ്ഥിതിചെയ്യുന്നത്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ ദ്വീപിലാണ്. ദ്വീപ് പിടിച്ചെടുക്കുന്നതിലൂടെ ഇറാന്റെ ഊർജ്ജ വ്യാപാരത്തെ തടസപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയിൽ വലിയ സമ്മർദ്ദം ചെലുത്താനും കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6