അംറോഹയിലെ പിപ്ലൗട്ടി കല ഗ്രാമവാസിയായ മെഹ്റാജ് എന്ന കൂലിവേലക്കാരനാണ് കൊല്ലപ്പെട്ടത് ഭാര്യ റൂഹി അവരുടെ സഹോദരി ഭർത്താവിൻറെ ബന്ധു ഫർസാനുമായി പ്രണയത്തിലായിരുന്നു ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ച ഇരുവരുടെയും പ്രണയം മെഹിരാജ് അറിഞ്ഞതോടെ ശക്തമായി എതിർത്തു. ഇതോടെ ഭർത്താവിനെ കൊലപ്പെടുത്തുവാൻ റൂഹി തീരുമാനിച്ചു
മെഹ്രാജിന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകിയ റൂഹി അതിനുശേഷം ഫർമാനേയും അയാളുടെ സുഹൃത്തായ അദ്നാനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി.
ഇരുവരും മെഹ്രാജിന്റെ കാലുകൾ കെട്ടിയിട്ട് ശേഷം മൂർച്ചയേറിയ കത്തികൊണ്ട് കഴുത്ത് അറുത്തു കൊലപ്പെടുത്തുകയായിരുന്നു ഈ ക്രൂരകൃത്യത്തിന് ശേഷം റൂഹി ഭർത്താവിന്റെ മൃതദേഹത്തിന് അരികിൽ തൻറെ രണ്ടു കുട്ടികളോടൊപ്പം രാത്രി മുഴുവൻ കഴിച്ചുകൂട്ടി പിറ്റേന്ന് രാവിലെ മെഹ്രാജിന്റെ പിതാവ് വീട്ടിൽ വന്നപ്പോൾ വരാന്തയിൽ കട്ടിലിൽ മകൻ മരിച്ചു കിടക്കുന്നതാണ് കണ്ടത്
വീട്ടിൽ മോഷണശ്രമം നടന്നെന്നും ആക്രമണം നേരിട്ടെന്നും ഇതിനിടെ ഭർത്താവ് കൊല്ലപ്പെട്ടു എന്നുമാണ് റൂഹി പറഞ്ഞത് സംശയം തോന്നിയ പിതാവ് പോലീസിൽ പരാതിപ്പെട്ടു
ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ആണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്
ഭർത്താവിനെ കൊലപ്പെടുത്തി കുട്ടികൾക്കൊപ്പം രാത്രി മൃതദേഹത്തിന് അരികിൽ യുവതിയും കാമുകനും അറസ്റ്റിൽ
No Comment.