Skip to content

chithrodayamflashnews.com

November 29, 2026 10:26 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മഹാരാഷ്ട്രയിൽ കാർ കിണറ്റിൽവീണ് ഒരു കുടുംബത്തിലെ ഒമ്പതുപേർക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ നാസിക്കിൽ കാർ കിണറ്റിൽവീണ് ഒരു കുടുംബത്തിലെ ഒമ്പതുപേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ആറുപേർ കുട്ടികളാണ്. ​നാസിക്കി​ൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള ദിൻഡോരി താലൂക്കിൽ വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. ശിവാജിനഗറിൽനിന്ന് ഒരു പരിപാടിയിൽ പ​ങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം. ഇൻഡോറിൽനിന്നുള്ള സുനിൽ ദത്താത്രേയ ദർഗോഡും കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
സുനിൽ ദത്താത്രേയയാണ് കാറോടിച്ചിരുന്നത്. ഇടക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ട​പ്പെടുകയും കാർ റോഡരികിലെ വെള്ളം നിറഞ്ഞ കിണറ്റിലേക്ക് വീഴുകയുമായിരുന്നുവെന്നാണ് നിഗമനം. അപകടം നടന്നയുടൻ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി. വെള്ളം നിറഞ്ഞ കിണറായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‍കരമായി.

പൊലീസിന്റെയും അഗ്നിശമന സേനയുടെയും സംസ്ഥാന -ദേശീയ ദുരന്ത നിവാരണ സേനകളുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ക്രെയിനുകൾ ഉപയോഗിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് വാഹനം പുറത്തെടുത്തത്. കാറിൽ നിന്ന് ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തു. സുനിൽ ദത്താത്രേയ ദർഗോഡ് (34), ഭാര്യ രേഷ്മ (30), മകൾ രാഖി എന്ന ഗുൻവന്തി (10), മരുമക്കൾ മാധുരി (13), ശ്രാവണി (11), ആശ അനിൽ ദർഗോഡ് (32), മകൻ ശ്രേയാഷ് (11), മകൾ സൃഷ്ടി (14), മരുമകൾ സമൃദ്ധി (7) എന്നിവരാണ് മരിച്ചത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6