Skip to content

chithrodayamflashnews.com

July 15, 2026 8:29 am
Asnap 1409

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ല; വീഴ്ചമൂലം തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണം എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

വിനോദയാത്രയ്ക്കിടെ കര്‍ണാടകയിലെ ചിക് മംഗളൂരുവില്‍ കാണാതായ 15കാരി ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കുടുംബത്തിന് വിട്ടുകൊടുത്ത മൃതദേഹം ഇന്നു വീട്ടില്‍ എത്തും.
ചിക് മംഗളൂരുവിലെ ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. ശ്രീനന്ദനയുടെ ശരീരത്തില്‍ സംശയിക്കത്തക്ക മുറിവുകള്‍ കണ്ടെത്തിയിട്ടില്ലെന്നാണഅ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഉള്ളത്. വസ്ത്രം കീറിയത് മരത്തില്‍ കൊളുത്തി വലിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.കുട്ടിയെ കാണാതായ സ്ഥലത്തു നിന്നല്ല മൃതദേഹം കിട്ടിയതെന്നും ഇതുള്‍പ്പെടെ സംശയമുണ്ടാക്കുന്നുവെന്നും ശ്രീനന്ദയുടെ പിതാവ് രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6