ആന്ധ്രാപ്രദേശിലെ ഒരു സാധാരണ സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ജെസ്സി കണ്ടുല (Kandula Jessie) യാണ് ഈ അത്യപൂർവ്വ നേട്ടം കൈവരിച്ചത്.
ഒരു മരപ്പണിക്കാരൻ്റെ മകളായ ജെസ്സിയുടെ ഈ യാത്ര വളരെ പ്രചോദനകരമാണ്.
എന്താണ് ജെസ്സിയുടെ ഈ വലിയ നേട്ടം..?
🔹ShakthiSAT മിഷൻ: ലോകത്തിലെ ആദ്യത്തെ ഓൾ-ഗേൾസ് ലൂണാർ ക്യൂബ്‌സാറ്റ് മിഷനാണിത് (all-girls lunar CubeSat mission). ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള ഈ വനിതാ സംഘത്തിൽ ഇടം നേടുകയെന്നത് നിസ്സാര കാര്യമല്ല.
പെൺകുട്ടികളെ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലേക്ക് (STEM) ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ മിഷൻ.
ലക്ഷ്യം: വിദ്യാർത്ഥിനികൾ തന്നെ സ്വന്തമായി ഒരു ഉപഗ്രഹം (Small Satellite / CubeSat) നിർമ്മിച്ച് വിക്ഷേപിക്കുക.
പരിശീലനം: ഉപഗ്രഹ രൂപകൽപ്പന (Satellite Design), പേലോഡ് വികസനം (Payload Development), പ്രൊപ്പൽഷൻ തുടങ്ങിയ സങ്കീർണ്ണമായ വിഷയങ്ങളിൽ ശാസ്ത്രജ്ഞരുടെ നേരിട്ടുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.
🔹ആഗോള മത്സരം: 108 രാജ്യങ്ങളിൽ നിന്നുള്ള പന്ത്രണ്ടായിരത്തോളം പെൺകുട്ടികളോട് മത്സരിച്ചാണ് ജെസ്സി ഈ നേട്ടം കൊയ്തത്. ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 പേരിൽ ഒരാളാണ് ജെസ്സി. ആന്ധ്രയിൽ നിന്നുള്ള ഏക പ്രതിനിധിയും.
🔹കഠിനാധ്വാനം: ശാസ്ത്ര അധ്യാപകരായ മണിമാല ടീച്ചറിന്റെയും മറ്റും പിന്തുണയോടെ സ്കൂളിലെ ‘അടൽ ടിങ്കറിംഗ് ലാബിൽ’ (Atal Tinkering Lab) നിന്നാണ് ജെസ്സിയുടെ ശാസ്ത്ര യാത്ര തുടങ്ങുന്നത്.
പത്താം ക്ലാസ് സിലബസിനേക്കാൾ വളരെ ബുദ്ധിമുട്ടുള്ള, സാറ്റലൈറ്റ് സംവിധാനങ്ങൾ, പ്രൊപ്പൽഷൻ തുടങ്ങിയവയെക്കുറിച്ചുള്ള 500-ലധികം ഓൺലൈൻ ക്ലാസുകളിലും 21 മോഡ്യൂളുകളിലും അവൾ പങ്കെടുത്തു.
🔹വെല്ലുവിളികൾ: അന്താരാഷ്ട്ര വിദഗ്ധരുമായുള്ള അഭിമുഖം പൂർണ്ണമായും ഇംഗ്ലീഷിലായിരുന്നു. സർക്കാർ സ്കൂൾ വിദ്യാർത്ഥിനിയായ ജെസ്സിക്ക് ആദ്യം പേടി ഉണ്ടായിരുന്നെങ്കിലും, അധ്യാപകരുടെ സഹായത്തോടെയും ഓൺലൈൻ വീഡിയോകൾ കണ്ടും കമ്മ്യൂണിക്കേഷൻ സ്കിൽസ് മെച്ചപ്പെടുത്തി അഭിമുഖം വിജയകരമായി പൂർത്തിയാക്കി.
🔹 ലക്ഷ്യങ്ങൾ: ആഗസ്റ്റ് 23 മുതൽ ഡൽഹിയിൽ പരിശീലനം ആരംഭിക്കും. ഒക്ടോബർ 11 ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് സാറ്റലൈറ്റ് വിക്ഷേപണം. ഭാവിയിൽ ISRO-യിൽ ചേരുകയെന്നതാണ് ജെസ്സിയുടെ സ്വപ്നം.
ജെസ്സിയുടെ മാതാപിതാക്കൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മകളെ സ്വകാര്യ സ്കൂളിൽ നിന്ന് സർക്കാർ സ്കൂളിലേക്ക് മാറ്റിയിരുന്നു.
എന്നാൽ ഇന്ന്, ലോകത്തിലെ മുതിർന്ന ശാസ്ത്രജ്ഞരോട് മകൾ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് കാണുമ്പോൾ അവരുടെ സന്തോഷത്തിന് അതിരുകളില്ല.
No Comment.