Skip to content

chithrodayamflashnews.com

November 29, 2026 9:39 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വിജയ്‌ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേയ്ക്ക്? സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകാൻ ആരാധകരോട് ആഹ്വാനം

നടൻ വിജയ്ക്ക് പിന്നാലെ നടൻ ധനുഷും രാഷ്ട്രീയപ്രവേശനത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാക്കി പുതിയ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ഇന്നലെ ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ സംസാരിക്കവേ ധനുഷ് പറഞ്ഞ വാക്കുകളാണ് അഭ്യൂഹങ്ങൾക്ക് പിന്നിൽ. സിനിമാ ആഘോഷങ്ങൾക്കപ്പുറം സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നാണ് ധനുഷ് തന്റെ ആരാധകരോട് ആഹ്വാനം ചെയ്തത്.

കുറേയധികം ആളുകൾ ഒരിടത്ത് കൂടിയിരിക്കുകയാണ്. ഇത്തരമൊരു കൂട്ടായ്മയ്ക്ക് വലിയ ശക്തിയുണ്ട്. ഓഡിയോ ലോഞ്ചുകൾക്കും ഒത്തുകൂടലുകൾക്കുമപ്പുറം കൂടുതൽ സാമൂഹിക പ്രവർത്തനങ്ങളിൽ നമ്മൾ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതായുണ്ട്. നിങ്ങളുടെ പ്രദേശത്തെ ആളുകളുടെ ആവശ്യങ്ങൾ മനസിലാക്കി നിങ്ങൾക്ക് കഴിയാവുന്നവിധം അവരെ സഹായിക്കൂ. എനിക്കതിൽ നിങ്ങളെക്കുറിച്ച് കൂടുതൽ അഭിമാനം തോന്നും. നിങ്ങളത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു’- എന്നാണ് ചടങ്ങിനിടെ ധനുഷ് പറഞ്ഞത്. ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ധനുഷ് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണോയെന്ന് നിരവധി ആരാധകർ സംശയം ഉന്നയിച്ചത്.’വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ എന്തുകൊണ്ട് എനിക്ക് പറ്റില്ലെന്നാണിപ്പോൾ എല്ലാവരും ചിന്തിക്കുന്നത്, പൊതുജീവിതം നയിക്കാൻ ധനുഷ് ആഗ്രഹിക്കുന്നുവെങ്കിൽ രാഷ്ട്രീയത്തിലേയ്ക്ക് സ്വാഗതം, ഇതൊരു എളുപ്പമുള്ള യാത്രയല്ല, എല്ലാവർക്കും വിജയ്‌യെ അനുകരിക്കാനാവില്ല, ഫാൻ ക്ളബുകൾ മൂലമല്ല എല്ലാ തിരഞ്ഞെടുപ്പുകളും വിജയിക്കുന്നത്. അതിന് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കേണ്ടതുണ്ട്’- എന്നിങ്ങനെയുള്ള കമന്റുകളാണ് ഉയരുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6