Skip to content

chithrodayamflashnews.com

November 29, 2026 9:07 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മോളെ നീ അങ്കിൾ എന്ന് വിളിച്ചിരുന്ന ആ നരാധമൻ ഇനി പുറത്ത് വരില്ല” ..

ഡൽഹി രോഹിണി അഡീഷണൽ സെഷൻസ് കോടതി ക്രൂരമായ പീഡനത്തിന് ഇരയായ പത്തുവയസ്സുകാരിക്ക് നീതി ഉറപ്പാക്കിക്കൊണ്ട് നടത്തിയ ചരിത്രപരമായ ഒരു വിധിയുടെയും വികാരനിർഭരമായി മജിസ്‌ട്രേറ്റ് എഴുതിയ കത്തിന്റെയും വാർത്തയാണിത്..

ഏഴാം വയസ്സിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ച പ്രതി സുമിത് ഷാക്യയ്ക്ക് കോടതി ജീവപര്യന്തം കഠിനതടവാണ് വിധിച്ചത്..

വിചാരണവേളയിൽ, താൻ ‘അങ്കിൾ’ എന്ന് വിളിച്ചിരുന്ന ആ മനുഷ്യൻ ഇനിയൊരിക്കലും പുറത്തിറങ്ങാതെ പ്രായമാകുന്നതുവരെ ജയിലിൽ കഴിയണമെന്ന് പെൺകുട്ടി കോടതിയിൽ വിതുമ്പലോടെ ആവശ്യപ്പെട്ടിരുന്നു..

ഈ കുഞ്ഞിന്റെ വാക്കുകൾ മനസ്സിൽ തട്ടിയ വിചാരണ കോടതി ജഡ്ജി രജന രംഗ, വിധിന്യായത്തോടൊപ്പം പെൺകുട്ടിക്കായി ഒരു കത്ത് കൂടി എഴുതുകയായിരുന്നു..

“മോളേ… നീ അങ്കിൾ എന്ന് വിളിച്ച ആ നരാധമൻ ഇനി വെളിച്ചം കാണില്ല” എന്ന് തുടങ്ങുന്ന കത്തിൽ, അവൻ ജയിലറയ്ക്കുള്ളിൽ കിടന്ന് പ്രായമായി അവിടെത്തന്നെ മരിക്കുമെന്നും ഇനി മോൾക്ക് ഒന്നിനെയും ഭയപ്പെടാതെ ധൈര്യമായി ജീവിക്കാമെന്നും ജഡ്ജി കുറിച്ചു..

നഷ്ടപ്പെട്ട ബാല്യത്തിന് പകരമാവില്ലെങ്കിലും അവൾ കാണിച്ച ധൈര്യം സമൂഹത്തിലെ നൂറുകണക്കിന് കുറ്റവാളികൾക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്നും കോടതി ഓർമ്മിപ്പിച്ചു..

ഡൽഹി ഹൈക്കോടതി നിർദേശപ്രകാരം കുട്ടിക്ക് അനുവദിച്ച 10.5 ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തോടൊപ്പമാണ് ജഡ്ജിയുടെ ഈ കത്തും പെൺകുട്ടിക്ക് കൈമാറിയത്..

ഒരു കോടതി മുറിയിൽ നിന്നും ഇരയായ കുട്ടിക്ക് നിയമപരമായ നീതിക്കപ്പുറം ആശ്വാസവും കരുത്തും പകരുന്ന അപൂർവ്വമായ ഒരു അനുഭവമായി ഈ സംഭവം മാറി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6