ദമാം: സൗദി അറേബ്യയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ കണ്ണൂർ പെരിങ്ങാടി സ്വദേശിയായ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിൽ ആണ് ശിക്ഷിക്കപ്പെട്ടത്. ഞായറാഴ്ച രാവിലെ ദമാമിൽ വെച്ചായിരുന്നു ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2023-ൽ ഒമാനിൽ നിന്ന് കരമാർഗം സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കവെ അതിർത്തിയിൽ വെച്ചാണ് ഇയാൾ സുരക്ഷാസേനയുടെ പിടിയിലാകുന്നത്. പരിശോധനയിൽ ഇയാളിൽ നിന്ന് 43 കിലോഗ്രാമോളം മയക്കുമരുന്ന് കണ്ടെടുത്തു. തുടർന്ന് വിചാരണക്കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു. ഭരണാധികാരിയുടെ രാജകീയ ഉത്തരവ് ലഭിച്ചതിനെ തുടർന്ന് ശിക്ഷ നടപ്പാക്കിയ വിവരം ഇന്ത്യൻ എംബസിയെയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

https://addlinks.pro/b0kaY