2023 | ഏപ്രിൽ 16|ഞായർ |
കാസർകോട്: പടക്കം പൊട്ടിക്കുന്നതിനിടെ റിസോർട്ടിന് തീപിടിച്ചു. കാസർകോട് നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹർമിറ്റേജ് റിസോർട്ട് ആണ് കത്തി നശിച്ചത്. ശനിയാഴ്ച പുലർച്ചേ ഒരു മണിയോടെയാണ് സംഭവം. ആളപായമില്ല. അപകടത്തിൽ പോലീസ് പരിശോധന നടത്തി.
വിഷു ആഘോഷത്തിൻ്റെ ഭാഗമായി സമീപത്ത് പടക്കം പൊട്ടിച്ചതാണ് അപകടകാരണം. ഓലമേഞ്ഞ കെട്ടിടത്തിന് മുകളിലേക്ക് പൊട്ടിത്തെറിച്ച പടക്കം വന്ന് വീണതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റിസോർട്ടിന് സമീപത്ത് നിന്ന് പൊട്ടിച്ച പടക്കം മേൽക്കൂരക്ക് മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു.
പുല്ല് മേഞ്ഞ മേൽക്കൂരകളുളള കോട്ടേജുകളായതിനാലാണ് തീ അതിവേഗം പടർന്നത്. ആളുകളെ പെട്ടന്ന് ഒഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി. തീപിടുത്തത്തിൽ ഓഫീസും, അനുബന്ധ ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു.
കാഞ്ഞങ്ങാട് നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. നിലേശ്വരം പോലീസ് കേസെടുത്തു

No Comment.