
അലീഷ മാഹിൻ
ആയുധങ്ങളേക്കാൾ
മൂർച്ചയേറിയ നാവും
കാട്ടുമൃഗങ്ങളെക്കാൾ ക്രൂരതയേറിയ മനസ്സുമായി
ജീവനുള്ള ചില ജീവിതങ്ങളെ ജീവനില്ലാതെ
ജീവിപ്പിക്കുന്നുണ്ട് ചിലർ..
പക ചോദിച്ചു വാങ്ങുന്നവർ..
കാണുന്ന കാഴ്ചകളിലേറെയും മികച്ച അഭിനയങ്ങളായിരുന്നു ,,
എന്തിനെന്നിനിയുമവർക്ക് പോലും തിരിച്ചറിയാത്ത നാടകങ്ങൾ ..
കൂടെയുള്ള ഒരുത്തനോ ഒരുത്തിയോ
തകർന്ന് വീണാൽ അതിനെയും
ഉത്സവമാക്കി ആഘോഷിക്കുന്നവർ..
സങ്കടങ്ങൾക്ക് മീതെ കയറ്റി വെക്കുന്ന സന്തോഷങ്ങളെയെല്ലാം
സങ്കടമെന്നും വിഴുങ്ങിയിട്ടേയുള്ളു,,
അത് അവരുമൊരിക്കൽ തിരിച്ചറിയും,,
അന്ന് വരെയും കാലമവരെ ജീവിപ്പിക്കും..
കൂട്ടത്തിൽ നിന്നൊരുവൻ തനിച്ചാവുന്ന നിമിഷം
അവനു കൂട്ടിനു പിന്നെ നിഴൽ മാത്രമല്ല ,,
വാശിയുമുണ്ട്..
തനിച്ചാക്കിയവരോടൊരിക്കൽ നന്ദി പറയണമെന്ന വാശി ..
എങ്ങനെ എഴുതിയിട്ടും ശരിയാകാതെ ഈ വരികൾ
ഇപ്പോഴുമെന്നെ നോക്കി കൊഞ്ഞനം കാണിക്കുന്നുണ്ട് ..
ഇവരെയൊക്കെയും ഇനി എങ്ങനെ,,
ഏത്
വരികളിൽ വരച്ചിടുമെന്നായിരിക്കാം??..

അലീഷ മാഹിൻ

No Comment.