
നിഥിൻകുമാർ ജെ പത്തനാപുരം
കർക്കിടകരാവുകളിൽ
പെയ്തു തോരാത്ത വർഷമേനിയിൽ,
ആരുമറിയാതെ ഞാനാ
തൂവലാൽ തൊട്ടു.
കണ്ണീരിന്റെ
തിരമാലകളുയർന്നു പൊന്തി.
തീരത്തിന്റെ ഹൃദയത്തുടിപ്പുമേറി.
തീരാത്ത മോഹങ്ങൾ തേങ്ങി.
അതിരുകൾ കാണാത്തൊരു
പ്രണയമായിരുന്നു ആഴിയുടേതെന്ന്
മനസ്സുകൾ മൗനമായി പാടി.
പുലരുവോളം!
പിണമായി തീർന്ന
നിണമണമില്ലാത്ത
ഉടലുകളപ്പോഴും ഊറിച്ചിരി തൂകി
ഉടലുടലിനോടും ചേർന്നൊഴുകി.

നിഥിൻകുമാർ ജെ പത്തനാപുരം
7994766150
No Comment.