കുറ്റിപ്പുറം: ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാൻ ശ്രമിച്ച വയോധിക പാളത്തില്‍ വീണ് മരിച്ചു. കുറിപ്പുറം റെയില്‍വെ സ്റ്റേഷനിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പെരുമ്ബടപ്പ് പാറ സ്വദേശി വസന്തകുമാരിയാണ് മരിച്ചത്. 65 വയസായിരുന്നു പ്രായം.
തൃശ്ശൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിടിവിട്ട് വസന്തകുമാരി പാളത്തിലേക്ക് വീഴുകയായിരുന്നു. ട്രയിൻ ശരീരത്തിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കോഴിക്കോട് മകളുടെ വീട്ടിലേക്ക് പോകാനാണ് വസന്തകുമാരി റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്.
No Comment.