Skip to content

chithrodayamflashnews.com

October 21, 2026 7:27 am

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നാലു പേരെ വെടിവെച്ചു കൊന്നു

ജയ്പൂര്‍: ജയ്പൂര്‍- മുംബൈ എക്‌സ്പ്രസ് ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നാലു പേരെ വെടിവെച്ചുകൊന്നു. ഒരു ആര്‍പിഎഫ് എഎസ്‌ഐയും രണ്ടു യാത്രക്കാരും ഒരു പാന്‍ട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്.

മീരറോഡിനും ദഹിസറിനും ഇടയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. 12956 നമ്പര്‍ ട്രെയിന്റെ B5 കമ്പാര്‍ട്ട്‌മെന്റിലാണ് വെടിവെപ്പ് നടന്നത്. വെടിവച്ച ശേഷം ഇയാള്‍ ദഹിസര്‍ സ്റ്റേഷന് സമീപം ചാടി ഇറങ്ങി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള ഇയാളുടെ കൈവശം കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരൂ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6